Author: Anu Nair

വാഷിംഗ്ടൺ : ഗാസ പ്ലാനിനോട് ഹമാസ് എത്രയും വേഗം പ്രതികരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്.ബന്ദികളെ മോചിപ്പിക്കുന്നതിനും 20 പോയിന്റ് സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രായേൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ട്രമ്പ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. “ഹമാസ് വേഗത്തിൽ നീങ്ങണം, അല്ലെങ്കിൽ എല്ലാ കാര്യങ്ങളും അവസാനിക്കും. കാലതാമസം ഞാൻ സഹിക്കില്ല … നമുക്ക് ഇത് വേഗത്തിൽ പൂർത്തിയാക്കാം.” എന്നും ട്രമ്പ് സൂചിപ്പിച്ചു. “ചർച്ചകൾക്ക് ശേഷം, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാൻ സമ്മതിച്ചു. അത് ഞങ്ങൾ ഹമാസിനോടും കാണിച്ചു, അവരുമായി പങ്കിട്ടു. ഹമാസ് കൂടി ഉറപ്പിക്കുമ്പോൾ, വെടിനിർത്തൽ ഉടനടി ഫലപ്രദമാകും, ബന്ദികൾ, തടവുകാർ എന്നിവരുടെ കൈമാറ്റം ആരംഭിക്കും, അടുത്ത ഘട്ട പിൻവലിക്കലിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ സൃഷ്ടിക്കും, അത് ദുരന്തത്തിന്റെ അവസാനത്തിലേക്ക് നമ്മെ അടുപ്പിക്കും. ” എന്നും ട്രമ്പ് പറയുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഈജിപ്തിൽ ഹമാസുമായുള്ള പരോക്ഷ ചർച്ചകൾ ന്നുവെന്നും , ഗാസയിൽ നിന്നുള്ള എല്ലാ ബന്ദികളെയും “വരും ദിവസങ്ങളിൽ” മോചിപ്പിക്കുമെന്നും…

Read More

മുംബൈ:സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ അമൃത്സർ-ബർമിംഗ്ഹാം വിമാനത്തിന് യുകെയിൽ അടിയന്തിര ലാൻഡിംഗ് . ബോയിംഗ് 787 ന്റെ റാം എയർ ടർബൈൻ ഓൺ ആയതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തത്. എഞ്ചിൻ തകരാറ് അല്ലെങ്കിൽ ഹൈഡ്രോളിക് തകരാറുകൾ ഉണ്ടായാൽ RAT യാന്ത്രികമായി ഓണാകാറുണ്ട്. പരിശോധനയ്ക്കായി വിമാനം നിലത്തിറക്കിയതിനാൽ ബർമിംഗ്ഹാം-ഡൽഹി വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം ഉൾപ്പെടെയുള്ള പ്രത്യേക വിശദാംശങ്ങൾ എയർലൈൻ പങ്കിട്ടിട്ടില്ല.യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ജൂണിൽ ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം പറന്നുയർന്ന ഉടൻ തന്നെ മെഡിക്കൽ ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 260 പേർ മരണപ്പെട്ടിരുന്നു. ഇന്ത്യയുടെ വിമാനാപകട ബ്യൂറോയായ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് . ഈ വർഷം ജൂലൈയിൽ എഎഐബി നടത്തിയ പ്രാഥമിക റിപ്പോർട്ടിൽ, വിമാനത്തിന്റെ…

Read More

മുംബൈ : ശക്‌തി ചുഴലിക്കാറ്റ് ശക്തിയാർജ്ജിക്കുന്നു . അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് തീവ്രമാകുന്നത്. ഇതോടെ തീരങ്ങളില്‍ ശക്‌തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്‌തി ചുഴലിക്കാറ്റ് ഇന്ന് പടിഞ്ഞാറൻ മധ്യ അറേബ്യൻ കടലില്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടതോടെ കേരളത്തിലും ജാഗ്രത നിര്‍ദേശം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഐഎംഡി സാധ്യത പ്രവചന പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരാനും സാധ്യത. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് ചൊവ്വാഴ്‌ച വരെ തിരകള്‍ ശക്തി പ്രാപിക്കാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി…

Read More

ചെന്നൈ: മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ഡിജിപിയുടെ ഔദ്യോ​ഗിക ഇമെയിലാണ് സന്ദേശം എത്തിയത്. ക്ഷേത്രത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ ബോംബ്, ഡോ​ഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മൂന്ന് മണിക്കൂറോളം പരിശോധന തുടർന്നു. ഇതോടെ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് മധുര മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നത്. സുരക്ഷ മുൻനിർത്തി ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക്  കടത്തിവിട്ടിരുന്നില്ല. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന നാല് പ്രധാന ​ഗോപുരങ്ങൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടം, സമീപപ്രദേശത്തെ കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്.

Read More

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മിരിക്കിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. മിറിക്, കുർസിയോങ് എന്നീ ജില്ലാ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പ് പാലവും തകർന്നു.കുർസിയോങ്ങിനടുത്തുള്ള ദേശീയപാത 110-ന് സമീപം ഹുസൈൻ ഖോളയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി . ഇതോടെ സിലിഗുരിക്കും ഡാർജിലിംഗിനും ഇടയിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. “വടക്കൻ ബംഗാളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഡാർജിലിംഗ്, കലിംപോങ്, കുർസിയോങ് എന്നീ മലയോര പ്രദേശങ്ങളെ സാരമായി ബാധിച്ചു, മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം സിലിഗുരി, ടെറായി, ഡൂവാർസ് എന്നിവിടങ്ങളിലെ ആശയവിനിമയവും ഗതാഗത ബന്ധങ്ങളും ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടു,” പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി X-ൽ കുറിച്ചു. തീരത്തുള്ള ജനവാസ കേന്ദ്രങ്ങൾ ഒഴുക്കിൽ തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഡാർജിലിംഗ്, കലിംപോങ്, കൂച്ച് ബെഹാർ, ജൽപൈഗുരി, അലിപുർദുവാർ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനാൽ ഈ മേഖലയിൽ റെഡ്…

Read More

പാലക്കാട്: എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതിന് കാരണക്കാരായ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട് . വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെജിഎംഒഎ) രംഗത്തെത്തി. റിപ്പോർട്ടിൽ, കുട്ടിക്ക് ഫലപ്രദമായ എല്ലാ ചികിത്സയും ഡോക്ടർമാർ ഉടനടി നൽകിയതായി പറയുന്നു. സെപ്റ്റംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പാലക്കാട് ഡിഎംഒ നിയമിച്ച രണ്ട് ഡോക്ടർമാരാണ് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. പല്ലശ്ശന സ്വദേശികളായ വിനോദ്, പ്രസീദ എന്നിവരുടെ മകളും ഒഴിവുപാറയിലെ എഎൽപി സ്കൂൾ വിദ്യാർത്ഥിനിയുമായ വിനോദിനിയുടെ കൈയാണ് മുറിച്ചുമാറ്റിയത് . കൊഴിഞ്ഞാമ്പാറയിലെ വേലന്താവളത്തിനടുത്താണ് കുടുംബം താമസിക്കുന്നത്. സെപ്റ്റംബർ 24 ന് കളിക്കുന്നതിനിടെ വീണതിനെ…

Read More

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംബർ TH 577825 എന്ന ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്‌ക്ക് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലാണ് ബമ്പര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. 27-ന് മാറ്റിവച്ച തിരുവോണം ബമ്പര്‍ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. കനത്ത മഴയിലും ജിഎസ്‌ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജൻ്റുമാരുടെയും വില്‍പനക്കാരുടെയും ആവശ്യം പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയിരുന്നത്. 14,07,100 എണ്ണം ടിക്കറ്റുകള്‍ വിറ്റ പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരില്‍ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്…

Read More

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി. തനിക്ക് നൽകിയത് ചെമ്പ് പാളികളാണെന്നും മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അതിനു മുകളിൽ സ്വർണം ഉണ്ടെന്ന കാര‍്യം താൻ ഇപ്പോഴാണ് അറിയുന്നത്. സത‍്യമറിയാതെ വാർത്ത നൽകരുതെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിലും നിയമത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്‍പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ശ്രീകോവിലിന് പുതിയ വാതിൽ പണിയാൻ ദേവസ്വം തന്നോട് ആവശ്യപ്പെട്ടതായും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന്…

Read More

ടെഹ്റാൻ : ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം . ബോംബാക്രമണം നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിന് പിന്നാലെയാണിത്. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗാസ സിറ്റിയിലെ ഒരു വീട്ടിൽ നാല് പേർ കൊല്ലപ്പെട്ടപ്പോൾ, തെക്കൻ ഖാൻ യൂനിസിൽ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ ജീവനക്കാരും പ്രാദേശിക ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഡൊണാൾഡ് ട്രംപ് തന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതി അവതരിപ്പിച്ചത്. നാളെ വൈകുന്നേരത്തിന് മുൻപ് ഇത് അംഗീകരിക്കണമെന്ന് ഹമാസിന് അന്ത്യശാസനവും നൽകിയിരുന്നു. അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു . ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ഈ പദ്ധതി വഴി പ്രായോഗിക പാത തുറക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത് . ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ഉടൻ നിർത്തണമെന്നും അങ്ങനെ ബന്ദികളെ സുരക്ഷിതമായും വേഗത്തിലും നമുക്ക് പുറത്തെത്തിക്കാമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതിയിരുന്നു .…

Read More

ചെന്നൈ : അയ്യപ്പൻ തന്ന ഭാഗ്യമായി കരുതിയാണ് താൻ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ പങ്കെടുത്തതെന്ന് നടൻ ജയറാം . ഉണ്ണികൃഷ്ണൻ പോറ്റി തന്നിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ അയ്യപ്പന്റെ ഒരു രൂപ പോലും വാങ്ങിയാൽ ശിക്ഷിക്കപ്പെടും. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് നിങ്ങൾ അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി എന്നോട് പണം ചോദിച്ചിട്ടില്ല . കഴിഞ്ഞ 45 വർഷമായി ശബരിമലയിൽ വരുന്ന ഒരു ഭക്തനാണ് ഞാൻ. മകരവിളക്കിന് ക്ഷേത്രത്തിൽ പോകുമ്പോൾ ഞാൻ പതിവായി കാണുന്ന മുഖങ്ങളാണ് ഉണ്ണിയും ഗോവർദ്ധനും. അയ്യപ്പൻ ക്ഷേത്രം പുതുക്കിപ്പണിയുകയാണെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. അവർ അത് സ്പോൺസർ ചെയ്തു. ക്ഷേത്രത്തിന്റെ നടയുടെ ഭാഗം സ്വർണ്ണം പൂശിയ ശേഷം, ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് ചങ്ങനാശ്ശേരിയിൽ പ്രാർത്ഥിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ ക്ഷേത്രത്തിന്റെ സ്വർണ്ണപ്പാളി പൂർണ്ണമായും സ്വർണ്ണം പൂശി ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. ഇന്ന് ചെന്നൈയിൽ വെച്ച് ആദ്യ പൂജ നടത്താൻ…

Read More