- ‘ പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷ് പറയുന്നേ , ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട് ‘ അന്ന് മണി പറഞ്ഞ വാക്കുകൾ
- ആലപ്പുഴയില് കാപ്പ കേസില് നാടുകടത്തിയ യുവാവ് ട്രെയിന് തട്ടി മരിച്ചു
- 70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്ക്ക്
- ഡെറിയിൽ വാഹനാപകടം; സ്ത്രീയ്ക്ക് പരിക്ക്
- സൗരോർജ്ജ കാർപോർട്ട് നിർമ്മിക്കാൻ കോർക്ക് വിമാനത്താവളം
- ഗതാഗതം സുഗമമായി; അയർലൻഡിലെ ജനജീവിതം സാധാരണ നിലയിലേക്ക്
- നേമത്ത് താൻ ജയിക്കും , 5,000 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടുമെന്ന് വി. ശിവൻകുട്ടി
- എല്ലാം കോമ്പ്രമൈസാക്കിയെന്ന് കോൺഗ്രസ് : തമിഴ്നാട്ടിൽ ഡിഎംകെയുമായി സംയുക്ത പ്രചാരണത്തിന് രാഹുൽ എത്തും
Author: Anu Nair
ഇസ്ലാമാബാദ് ; താലിബാനെക്കുറിച്ചുള്ള പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾക്കെതിരെ ഖൈബർ പഖ്തൂൺഖ്വ മുൻ കൃഷി മന്ത്രി മേജർ സജ്ജാദ് ബർക്വാൾ . ഖ്വാജ ആസിഫിനെ പോലെ ഇത്രയും നാണമില്ലാത്ത , അഹങ്കാരിയായ ഒരുത്തനെ താൻ കണ്ടിട്ടില്ലെന്നാണ് സജ്ജാദ് ബർക്വാൾ പറയുന്നത് . താലിബാനുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച സജ്ജാദ് ബർക്വാൾ “മതം, വിശ്വാസം, പാരമ്പര്യങ്ങൾ, ആചാരങ്ങൾ അങ്ങനെ എല്ലാം ഞങ്ങൾ അവരുമായി പങ്കിടുന്നു.” എന്നും പറഞ്ഞു.പാകിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഖ്വാജ ആസിഫ് അഫ്ഗാനിസ്ഥാനെ ശത്രുരാജ്യമെന്ന് വിളിച്ചിരുന്നു . അതിനെതിരെയാണ് സജ്ജാദ് ബർക്വാളിന്റെ പരാമർശം. ‘ ഖവാജ ആസിഫ് അഫ്ഗാനിസ്ഥാൻ നമ്മുടെ ശത്രുരാജ്യമാണെന്ന് പ്രസ്താവന നടത്തി . ഇത്രയും നാണംകെട്ട, ഇത്ര അപമാനിതനായ, ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രതിരോധ മന്ത്രി ആവർത്തിച്ച് വിചിത്രമായ പ്രസ്താവനകൾ നടത്തുന്ന രീതി. അദ്ദേഹം മുമ്പും സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു, അടുത്തിടെ മറ്റൊന്ന് കൂടി നടത്തി.നമുക്ക് ഇങ്ങനെ…
കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ അവയവം മാറ്റിവയ്ക്കൽ ആശുപത്രി ചേവായൂരിൽ ആരംഭിക്കുന്നു . അവയവ, ടിഷ്യു ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂഷന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ആരോഗ്യ വകുപ്പിന് സമർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നവീകരിച്ച ഡെർമറ്റോളജി ആശുപത്രിയുടെയും വാസ്തുവിദ്യാ രൂപകൽപ്പനകളും ആശുപത്രി കാമ്പസിനായുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കിയത് നിർവ്വഹണ ഏജൻസിയായ എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡാണ്. ചെവായൂർ ഡെർമറ്റോളജി ആശുപത്രി കോമ്പൗണ്ടിനുള്ളിൽ 20 ഏക്കറിൽ കിഫ്ബി ഫണ്ടിൽ നിന്ന് 643.88 കോടി രൂപ ഉപയോഗിച്ച് ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. കിഫ്ബി വഴി സാങ്കേതിക അനുമതി നേടുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തിന് 400.21 കോടി രൂപയും, രണ്ടാം ഘട്ടത്തിന് 183.41 കോടി രൂപയും, 33 കെവി വൈദ്യുതി വിതരണം സ്ഥാപിക്കുന്നതിന് 18.52 കോടി രൂപയും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. റവന്യൂ വകുപ്പ് ഭൂമി സർവേ പൂർത്തിയാക്കി, ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലകൾ വീതമുള്ള നാല് ബ്ലോക്കുകളാണ്…
ജയ്പൂർ : ജോധ്പൂരിൽ നിന്ന് ജയ്സാൽമറിലേക്ക് പോകുകയായിരുന്ന ബസിന് തീ പിടിച്ച് 21 പേർ മരിച്ചു . 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ 57 യാത്രക്കാരുമായി ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത് . ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ, വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ബസ് പൊട്ടിത്തെറിക്കുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ഫയർ ടെൻഡറുകളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റ യാത്രക്കാരെ ആദ്യം ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഗുരുതരമായി പരിക്കേറ്റ 16 പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 16 യാത്രക്കാരിൽ ഒരാൾ മരിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചതായി ജയ്‌സാൽമീർ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാ യാത്രക്കാർക്കും ഉടനടി…
കോഴിക്കോട് : പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ . അന്ന് പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിന് എൽഡിഎഫ് ഉന്നയിച്ച ആരോപണത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവന് ഹാനി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ കുപ്പികൾ എറിയുന്നത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഫോടനവും ദൃശ്യങ്ങളിൽ കാണാം. പോലീസ് ഗ്രനേഡോ കണ്ണീർ വാതകമോ പ്രയോഗിക്കുമ്പോൾ സംഭവിക്കുന്നതുപോലെയുള്ള സ്ഫോടനത്തിന്റെ ദൃശ്യങ്ങളല്ല ഇതെന്ന് പേരാമ്പ്ര പോലീസ് പറഞ്ഞു.പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ലാത്തി പ്രയോഗിച്ചുവെന്ന റൂറൽ എസ്പിയുടെ തുറന്ന പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുനൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര, വടകര റൂറൽ എസ്പി…
വാഷിംഗ്ടൺ ; സൈനികരേഖകളും, രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജൻ ആഷ്‌ലി ടെല്ലിസിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ചൈനീസ് ഉദ്യോഗസ്ഥരെ ആഷ്ലി രഹസ്യമായി സന്ദർശിച്ചതായും എഫ് ബി ഐ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി യുഎസ് സർക്കാരിനൊപ്പം ഉപദേശകനായി പ്രവർത്തിച്ച ടെല്ലിസിന്റെ വീട്ടിൽ 1,000 പേജിലധികം അതീവ രഹസ്യമായ രേഖകൾ സൂക്ഷിച്ചതായി കണ്ടെത്തിയതായി എഫ് ബി ഐ സത്യവാങ്മൂലത്തിൽ പറയുന്നു.ടെല്ലിസ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെലോ ആണ് ആഷ്‌ലി ടെല്ലിസ് . മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ പല സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബുഷ് ഭരണകൂടത്തിന്റെ ഇന്ത്യയുമായുള്ള സിവിൽ ആണവ കരാർ ചർച്ച ചെയ്യാൻ സഹായിച്ചതും ടെല്ലിസായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ടെല്ലിസിന് പരമാവധി പത്ത് വർഷം തടവ്, $250,000 പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നീ ശിക്ഷകൾ ലഭിക്കുമെന്ന് വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി…
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു . ആയുർവേദ ആശുപത്രിയുടെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ ഒഡിംഗ കുഴഞ്ഞുവീഴുകയായിരുന്നു. കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മകൾക്ക് കാഴ്ച വീണ്ടെടുക്കാൻ മുമ്പ് ഒഡിംഗയും കുടുംബവും ആശുപത്രി സന്ദർശിച്ചിരുന്നു .ഓഡിംഗയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ നടപടിക്രമങ്ങൾക്കായി ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 80 വയസ്സുള്ള ഒഡിംഗ, 2008 മുതൽ 2013 വരെ കെനിയൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു . 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ അദ്ദേഹം അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു.ഒഡിംഗയുടെ മകൾക്ക് തൊടുപുഴയിലെ ശ്രീധരീയം ആശുപത്രിയിൽ നടത്തിയ ചികിത്സ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം കേരളത്തിൽ എത്തി നടത്തിയ ചികിത്സ പരാമർശിക്കപ്പെട്ടിരുന്നു.
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ . പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതിൽ സജി ചെറിയാന് പങ്കുണ്ടെന്ന് ജി. സുധാകരൻ പറഞ്ഞു. ഒരു വഴക്കിലും തനിക്ക് താൽപ്പര്യമില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു . ‘ പാർട്ടിക്ക് എതിരായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല . പാർട്ടി നയത്തിനെതിരെ സംസാരിക്കുന്നവരെയും നേതാക്കളെ വിമർശിക്കുന്നവരെയും ഞാൻ എതിർക്കുന്നു. പാർട്ടിയിൽ ഉറച്ചുനിന്നുകൊണ്ടാണ് അത്. ഇത് തുടരും. ആലപ്പുഴയിലെ പാർട്ടി നശിക്കാതിരിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്. സജി എന്നെ ഉപദേശിക്കാൻ ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും സജിക്കില്ല. സംഘടനശൈലിയും അറിയില്ല.അതുകൊണ്ട് സൂക്ഷിച്ച് സംസാരിച്ചാൽ കൊള്ളാം . എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. പാർട്ടിയോട് ചേർന്ന് പോകണമെന്ന് പറയുന്നു. പാർട്ടിയ്ക്കകത്ത് നിൽക്കുന്ന എന്നോടാണ് ഇത് പറയുന്നത്.എനിക്കെതിരെ പരാതി നൽകിയതിൽ സജി ചെറിയാൻ പങ്കാളിയാണ് . സജി ചെറിയാൻ എം എൽ എ ആയ ഉടൻ പരാതി…
ന്യൂഡൽഹി : ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI) ഹബ് നിർമ്മിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ . ഇതിനായി കമ്പനി 15 ബില്യൺ ഡോളർ നിക്ഷേപിക്കും. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും സുന്ദർ പിച്ചൈ പറഞ്ഞു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താകും ഒരു വലിയ ഡാറ്റാ സെന്ററും AI ഹബും നിർമ്മിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സുന്ദർ പിച്ചൈ ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചു. “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. വിശാഖപട്ടണത്ത് നിർമ്മിക്കാൻ പോകുന്ന ഗൂഗിളിന്റെ ആദ്യത്തെ AI ഹബ്ബിനായുള്ള പദ്ധതികൾ ഞങ്ങൾ പങ്കിട്ടു. ഇതൊരു ചരിത്രപരമായ ചുവടുവയ്പ്പായിരിക്കും. ഈ ഹബ്ബിൽ ഗിഗാവാട്ട് സ്കെയിൽ കമ്പ്യൂട്ടിംഗ് ശേഷി, പുതിയ അന്താരാഷ്ട്ര സബ് സീ ഗേറ്റ്‌വേ, വലിയ തോതിലുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും.”സുന്ദർ പിച്ചൈ സൂചിപ്പിച്ചു. വിശാഖപട്ടണത്ത് ഒരു AI ഹബ് സ്ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യുഎസ് ഡോളർ…
തൃശൂർ : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബ് സംബന്ധിച്ച വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻ കുട്ടി. ഹിജാബ് ധരിച്ച് വരാൻ വിദ്യാർത്ഥിയ്ക്ക് സ്കൂൾ മാനേജ്മെന്റ് അനുമതി നൽകണമെന്നാണ് വി ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . അതേസമയം സ്കൂൾ മാനേജ്മെന്റിന്റെ നിലപാട് അനുസരിക്കാമെന്ന കുട്ടിയുടെ വാക്ക് പോലും കണക്കിലെടുക്കാതെയാണ് ശിവൻ കുട്ടിയുടെ പ്രസ്താവന . വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ…
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്ന നിലയിൽ പുതിയ സ്ഥാനം ഏറ്റെടുക്കാൻ അബിൻ വർക്കി വിസമ്മതിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കേരളത്തിൽ നിന്നുകൊണ്ട് രാജ്യമെമ്പാടും പ്രവർത്തിക്കാൻ അബിന് ലഭിച്ച അവസരമാണിതെന്നാണ്, സണ്ണി ജോസഫ് പറഞ്ഞത്. കെ സി വേണുഗോപാൽ കേരളത്തിലും, കേന്ദ്രത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും, അത് അബിനും മാതൃകയാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തൃത്താലയിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അതൃപ്തി ഇന്ന് പരസ്യമായി അറിയിച്ചിരുന്നു അബിൻ വർക്കി . യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി തുടരാനും കേരളത്തിൽ തന്നെ തുടരാനുമാണ് തനിക്ക് ആഗ്രഹമെന്നും അബിൻ പറഞ്ഞു. “യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായാണ് ഞാൻ എന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട്, ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി, യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി . രാഷ്ട്രീയത്തിൽ എനിക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
