- യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
- അർഹതയില്ലാതെ ശമ്പളവും ആനുകൂല്യങ്ങളും; തിരിച്ച് പിടിക്കാൻ തീരുമാനം
- ഡബ്ലിനിലെ ആക്രമണം; ഇരയുടെ പേര് വിവരങ്ങൾ പുറത്ത്
- ലോറിയുമായി സാഹസികയാത്ര; യുവാവ് അറസ്റ്റിൽ; പോലീസുകാർക്ക് പരിക്ക്
- മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമം; മൂന്ന് പേർ പിടിയിൽ
- വീണ്ടും നാടുകടത്തൽ; റൊമാനിയൻ പൗരന്മാരെ സ്വദേശത്തേയ്ക്ക് മടക്കിയയച്ചു
- വിദ്യാവിലാസിനി വരവർണ്ണിനീ…. മലയാളികൾക്ക് പ്രിയങ്കരമായ ദേവീ ഗീതങ്ങൾ ; വീഡിയോ
- പോഷകാഹാരക്കുറവ് ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചു
ലേഖകന്‍: Anu Nair
ഗുവാഹത്തി: സൈനിക നീക്കങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതുമായി ബന്ധപ്പെട്ട് അസമിൽ രണ്ട് പേർ അറസ്റ്റിൽ. വിരമിച്ച സൈനികൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കേന്ദ്ര ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി . രണ്ട് പേരെയും കൂടുതൽ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾക്ക് കൈമാറുമെന്നാണ് റിപ്പോർട്ട് . അറസ്റ്റിലായവരിൽ ഒരാൾ വിരമിച്ച സൈനിക ജവാനാണെന്നും പിന്നീട് സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ വീണ്ടും നിയമിക്കപ്പെട്ടതാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇരുവരെയും ഹണി ട്രാപ്പിൽ കുടുക്കിയാണോ വിവരങ്ങൾ ചോർത്തിയതെന്നതിനെ പറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാരവൃത്തിയുമായി ബന്ധപ്പെട്ട് 31 കാരനായ ബീഹാർ സ്വദേശി അഭിഷേക് കുമാർ സിങ്ങിനെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അസമിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . പുർബ ചമ്പാരൻ സ്വദേശിയായ അഭിഷേക് കുമാർ ഗുവാഹത്തിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സുരക്ഷാ സേനയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റർക്ക് കൈമാറുന്നതിൽ അഭിഷേകിന് പങ്കുള്ളതായി…
ഈരാറ്റുപേട്ട ; ഇടിമിന്നലേറ്റ് ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടാണ് വീടിനു മുന്നിൽ തളച്ചിരുന്ന ആനയ്ക്ക് മിന്നലേറ്റ് ഗുരുതര പരിക്കേറ്റത് .മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. ഏകദേശം 10 അടിയോളം ഉയരമുള്ള ആനയെ ബീഹാറിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ പ്രിയങ്കരനായിരുന്നു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു.25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം.
ന്യൂഡൽഹി ; ഗ്യാനേഷ് കുമാറിനെതിരായ നിയമനടപടിയെ എതിർക്കുന്നുവെന്ന് അഭിഭാഷകനും കോൺഗ്രസ് എംപിയുമായ അഭിഷേക് മനു സിംഗ്വി . യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . “സാധാരണ നിയമനടപടികളിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരിൽ ഒരാളാണ് ഞാൻ. വാസ്തവത്തിൽ, നിയമനടപടികളെ ഞാൻ എതിർക്കുന്നു. നിങ്ങൾ തുമ്മിയാൽ ഉടൻ കോടതിയിൽ പോകുമെന്നാണ് ആളുകൾ കരുതുന്നത് . എല്ലാ വിഷയങ്ങളിലും നിങ്ങൾ കോടതിയിൽ പോയാൽ, നിങ്ങൾ ജനാധിപത്യ പ്രക്രിയയെ അവഗണിക്കുകയാണ്. ഹർജിക്കാരൻ കോടതിയിൽ പോകുന്നു, നോട്ടീസ് നൽകുന്നു, മറുപടി ലഭിക്കുന്നു. ഇതിന് കാലതാമസമുണ്ട്. . പിന്നെ ചിലത് വിവിധ കാരണങ്ങളാൽ ഒരു തീരുമാനത്തിലെത്തുന്നില്ല. ജുഡീഷ്യറി എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമല്ല. ജുഡീഷ്യൽ അവലോകനം സാധ്യമല്ലാത്ത കാര്യങ്ങളിൽ ജുഡീഷ്യറി ഇടപെടുകയും അവയെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത് സാധൂകരണ പ്രക്രിയയായി മാറിയിരിക്കുന്നു. മറ്റ് എന്തൊക്കെ ഓപ്ഷനുകൾ ഉണ്ട്? ഒരു ഓപ്ഷൻ ഇംപീച്ച്‌മെന്റാണ്. പക്ഷെ അവസാനമായി ഇംപീച്ച്‌മെന്റ് നടന്നപ്പോൾ, അത് ഒരു ത്രിശങ്കുവിനെപ്പോലെയായിരുന്നു. നിരസിക്കുകയോ അനുവദിക്കുകയോ…
കൊല്ലം ; ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകം . രാജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ലേഖ മേരി പൊലീസിനോട് സമ്മതിച്ചു. രാജു കുഴഞ്ഞു വീണെന്നായിരുന്നു ഭാര്യ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ലേഖയുടെ ആൺസുഹൃത്തിന്റെ പങ്കും പരിശോധിക്കുന്നുണ്ട്. വിദേശത്തായിരുന്ന ലേഖമേരി അടുത്തിടെയാണ് നാട്ടിലെത്തിയത് . വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു അസുഖവും ഇല്ലാതിരുന്ന രാജുവിന്റെ പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കൾക്കു സംശയം തോന്നിയതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പൊലീസിനോട് പറഞ്ഞത്. ‘രാജുവിന്റെ കഴുത്തിലെ പാട് കണ്ടാണ് സംശയം തോന്നിയത്. രണ്ടുപേരും എപ്പോഴും വഴക്കാണ്. ഒരു അസുഖവും രാജുവിന് ഇല്ലായിരുന്നു’ – രാജുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാജുവിനു…
മുംബൈ ; ഏകാധിപതിയായിരുന്ന ഹിറ്റ്‌ലർ ജീവനൊടുക്കുകയായിരുന്നുവെന്നും, രാജ്യത്തും സമാനമായ സാഹചര്യം ഉണ്ടായേക്കാമെന്നും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ . തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയും മുംബൈയിൽ സംയുക്ത പ്രതിഷേധ മാർച്ച് നടത്തി. ‘വിരാട് ഗർജന മോർച്ച’ എന്ന് പേരിട്ടിരുന്ന മാർച്ച് തെക്കൻ മുംബൈയിലെ മെട്രോ സിനിമയിൽ നിന്ന് ആരംഭിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തേക്ക് നീങ്ങി. കോൺഗ്രസിന്റെയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെയും സംസ്ഥാന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ എസ് ഐ ആർ നടപടികൾ റദ്ദാക്കണമെന്നും വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. ‘ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴാണ് എസ് ഐ ആർ നടത്തുന്നതെന്ന് നിയമം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 40 മുതൽ 60…
ന്യൂഡൽഹി : യുക്രേനിയൻ നഗരമായ സുമിയിലുള്ള ഇന്ത്യയിലെ കുസും ഗ്രൂപ്പിന്റെ പ്രധാന ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാന്റിന്റെ പ്രധാന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും വലിയൊരു ഭാഗം ഏതാണ്ട് പൂർണ്ണമായും നശിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടിയേക്കാമെന്നും സൂചനയുണ്ട്. ഡ്രോൺ ആക്രമണത്തിന് ശേഷം പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലും പ്ലാന്റിന് ചുറ്റും നിന്ന് വലിയ പുക ഉയരുന്നത് കാണാം . നാശനഷ്ടങ്ങളും ആളപായവും അധികൃതർ വിലയിരുത്തിവരികയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധസമയത്തും ഈ പ്ലാന്റ് പ്രവർത്തിച്ചിരുന്നു . പ്രാഥമിക കണക്കുകൾ പ്രകാരം, നഷ്ടം കുറഞ്ഞത് ₹400 കോടി വരെ വരുമെന്നാണ് റിപ്പോർട്ട്. 1994-ലാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ വിതരണക്കാരായി കുസും ഗ്രൂപ്പ് യുക്രെയ്നിൽ ബിസിനസ്സ് ആരംഭിച്ചത് . ആ സമയത്ത്, കമ്പനി ഇന്ത്യയിൽ നിന്ന് യുക്രെയ്നിലേക്ക് മരുന്നുകൾ കയറ്റി അയച്ച് വിതരണം ചെയ്തിരുന്നു . നിലവിൽ, ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് കമ്പനി നടത്തുന്നത്.…
തിരുവനന്തപുരം : ആ ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ലെന്ന് ബിജെപി നേതാവ് എസ് . സുരേഷ് . അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചില മാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ലെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രോഗബാധിതയായ ആർ ശ്രീലേഖയെ ആശുപത്രിയിൽ എത്തിയാണ് സുരേഷ് കണ്ടത് . മേയർ വി വി രാജേഷും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും സുരേഷ് പങ്ക് വച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് അവർ നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നുവെന്നും സുരേഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ആർ. ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന. പാർട്ടി നേതാക്കളുമായി നടത്തിയ അനുരഞ്ജന ചർച്ചകളെത്തുടർന്നാണ് ഈ തീരുമാനം . ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപ്പറേഷൻ ഭരണ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന . ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രീലേഖയെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. രാജിവയ്ക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്ന സന്ദേശം ശ്രീലേഖ നീക്കം ചെയ്തു. ഭരണനിർവ്വഹണം മെച്ചപ്പെടുത്തുന്നതിനായി സെപ്റ്റംബർ 25, 26, 27 തീയതികളിൽ കോവളത്ത് പാർട്ടി കൗൺസിലർമാർക്കായി സംഘടിപ്പിച്ച പഠനക്ലാസുകളിൽ ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ, ക്ലാസുകൾക്ക് ശേഷം വീട്ടിലെത്തിയ ഉടൻ രാജിക്കത്ത് അയച്ചത് പാർട്ടി നേതൃത്വത്തെയും മേയറെയും ഒരുപോലെ അമ്പരപ്പിച്ചു. സിപിഎമ്മിന്റെ തൃക്കണ്ണാപുരം കൗൺസിലർക്കെതിരെ ബിജെപി പുതിയൊരു പോർമുഖം തുറന്നതിന് തൊട്ടുപിന്നാലെയാണ് ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. നിയമപ്രകാരം, കൗൺസിലർമാർ…
തിരുവനന്തപുരം : കൗൺസിലർ സ്ഥാനം രാജിവച്ച ആർ. ശ്രീലേഖ പറയുന്ന കാര്യം വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം നേതാവ് വി. ശിവൻകുട്ടി. ‘ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയുകയുള്ളൂ. മാത്രമല്ല, പുതിയ സ്ഥാന മാനങ്ങൾ കിട്ടുന്നതിന് എന്ത് ഭീഷണിയും അവർ നടത്തും. അങ്ങനെ പുതിയ സ്ഥാനം കിട്ടാൻ വേണ്ടി ബിജെപിക്ക് നേരേ നടത്തിയ ഒരു ഭീഷണിയായി മാത്രം ഇതിനെ കണ്ടാൽമതി “ എന്നാണ് ശിവൻകുട്ടി മാധ്യമങ്ങളോടു പറഞ്ഞത് . കോൺഗ്രസുമായി ചർച്ച നടന്നുവെന്നത് വെറും ലേലം വിളി മാത്രമാണെന്നും ശിവൻ കുട്ടി പറഞ്ഞു. അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറാണെന്നും ഇടതുപക്ഷം പിന്തുണയ്ക്കുമോയെന്നും ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ ആരാഞ്ഞു. ‘അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അത് ഇന്നത്തെ സാഹചര്യത്തിൽ പാസായേക്കും . കാരണം ബിജെപിയിലെ പലർക്കും ഭരണം ഇങ്ങനെ പോകാൻ താൽപര്യമില്ല. അവിശ്വാസപ്രമേയം കൊണ്ടുവരാമെന്ന് ശബരീനാഥൻ പറഞ്ഞതാണ് . അന്ന് ഞങ്ങളുമായി ഒരുമിക്കാൻ പറ്റില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. പിന്നെ ഞങ്ങൾക്കെന്ത് ചെയ്യാൻപറ്റും. കാരണം…
ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനം അട്ടിമറിക്കാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ . സംഭവം 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണിത്. അമേരിക്കൻ, ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമിട്ട് സമാനമായ ആക്രമണങ്ങൾക്ക് അൽ-ഖ്വയ്ദ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ജൂലൈയിൽ അൽ-ഖ്വയ്ദ അനുകൂലികൾ ആരംഭിച്ച പ്രസിദ്ധീകരണമായ അൽ-ബയാന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കാര്യം പറയുന്നത് . ഗ്രൂപ്പിന്റെ ടെലിഗ്രാം ചാനലുകളിതും ഇത് പങ്ക് വച്ചതായാണ് റിപ്പോർട്ട്. 9/11 ആക്രമണങ്ങളെയും സെപ്റ്റംബർ 30-ന് ഫ്ലൈ ദുബായ് ഫ്ലൈറ്റ് റാഞ്ചാൻ ശ്രമിച്ചതിനെയും ലേഖനത്തിൽ പരാമർശിക്കുന്നു . അറബി ഭാഷയിലുള്ളതാണ് ലേഖനം . “യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല സയണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്ലാമിനെതിരെ പോരാടുന്ന മറ്റെല്ലാ അവിശ്വാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ഇപ്പോഴും ആകാശത്ത് പറന്നു കൊണ്ടിരിക്കുകയാണ്, സെപ്റ്റംബർ 11 ലും 30 ലും സംഭവിച്ചതുപോലെ അവരെയും ലക്ഷ്യം വയ്ക്കാം. അമേരിക്കയ്ക്കും സയണിസ്റ്റുകൾക്കും ഇന്ന് മുമ്പെന്നത്തേക്കാളും കൂടുതൽ ശത്രുക്കളുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾ അവരെ ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ട്,…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
