ലൂധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയായ ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു .
ലൂധിയാനയ്ക്ക് സമീപം വിനോദയാത്രയ്ക്കിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . നിയന്ത്രണം വിട്ട് ബസ് മറിഞ്ഞപ്പോൾ, അതിനുള്ളിൽ ജനൽവശത്തിരുന്നിരുന്ന ജോസ്ന റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്ന മൃതദേഹം, ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയ ശേഷമാണ് പുറത്തെടുത്തത്.

