- ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ അക്രമിക്കാൻ ശ്രമം ; ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്ഥാനികൾ
- രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ഒഴുകിയെന്ന് സംശയം ; എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്
- ബന്ദികളെ ഉടൻ വിട്ടയ്ക്കുക ; ഇല്ലെങ്കിൽ തീർത്തു കളയും ; ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രമ്പ്
- ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ ബന്ദിയാക്കി ; സ്വർണവും, പണവും കവർന്ന് മയക്കുമരുന്നിന് അടിമയായ ബന്ധു
- വയസ് പണിയാകും ; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന
- തൃശൂർ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് ; അറസ്റ്റിൽ. തമിഴ്നാട് സ്വദേശി അറസ്റ്റിൽ
- കൊച്ചിയിൽ ലഹരിയ്ക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിയ്ക്ക് എം ഡി എം എ നൽകി ; വീട്ടുകാർക്ക് നേരെ അക്രമം
- കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു ; പ്രദേശവാസികളെ പരിഭ്രാന്തരാക്കി ; യുവാവ് അറസ്റ്റിൽ
Author: Anu Nair
ന്യൂഡൽഹി ; മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഒൻപത് പാലങ്ങളുടെ നിർമ്മാണങ്ങൾ കൂടി പൂർത്തിയായി. വാപി , സൂറത്ത് സ്റ്റേഷനുകൾക്കിടയിലുള്ള പാലങ്ങളുടെ നിർമ്മാണങ്ങളാണ് പൂർത്തിയായത് . ഇതോടെ ആകെയുള്ള 24 പാലങ്ങളിൽ 12 എണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത് . നവസാരി ജില്ലയിലെ ഖരേര നദിക്ക് കുറുകെയാണ് പാലം . ആകെ 20 നദികൾക്ക് കുറുകെയാണ് പാലങ്ങൾ നിർമിക്കുന്നത്. ഖരേര പാലത്തിന് 120 മീറ്ററാണ് നീളം. 40 മീറ്റർ വീതമുള്ള മൂന്ന് ഫുൾ സ്പാൻ ഗർഡറുകൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. തൂണുകൾക്ക് 14.5 മുതൽ 19 മീറ്റർ വരെ ഉയരമുണ്ട്. . ഇന്ത്യൻ റെയിൽവേയുടെ തന്നെ വിധി മാറ്റിമറിക്കുവാൻ മാത്രം ശക്തമായ ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. കരേര, പർ, പൂർണ്ണ , മിന്ദോല, അംബിക, ഔറംഗ,കോലക്, കാവേരി, വെംഗനിയ, ദാദർ, മോഹർ, വത്രക് എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണമാണ് പൂർത്തിയായത് . രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് അഹമ്മദാബാദ് ബുള്ളറ്റ്…
ബ്രാംപ്ടൺ : കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെ ഖാലിസ്ഥാനികളുടെ ആക്രമണം . ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ ഭീകരർ കൂട്ടമായെത്തി ഭക്തർക്ക് നേരെ വടി വീശി ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.തീവ്രവാദികൾ. ലക്ഷ്മി നാരായണ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരസംഘടനയുടെ കൊടികളുമായാണ് അക്രമികൾ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയെ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ” ബ്രാംപ്ടണിലെ ഹിന്ദുസഭാ മന്ദിറിലുണ്ടായ അക്രമസംഭവങ്ങൾ അംഗീകരിക്കാനാകുന്നതല്ല. കാനഡയിലെ ഓരോ പൗരനും അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കാനും ആചരിക്കാനും അവകാശമുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും” ട്രൂഡോ കൂട്ടിച്ചേർത്തു. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, എന്നാൽ അക്രമം അംഗീകരിക്കില്ലെന്നും പീൽ റീജിയണൽ പൊലീസ് ചീഫ് നിഷാൻ പറഞ്ഞു. ഖാലിസ്ഥാൻവാദികൾ എല്ലാ സീമകളും മറികടക്കുകയാണെന്ന്…
കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ ആദ്യമായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് നാല് മണിയോടെ ആരംഭിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. നാളെ മുതൽ 11-ാം തീയതി വരെയാകും മത്സരങ്ങൾ . 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്‌കൂളുകൾ പങ്കെടുക്കുന്നത്. മേളയുടെ ബ്രാൻഡ് അംബാസഡർ പിആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അദ്ധ്യക്ഷനാകും. 11-ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മാർച്ച് പാസ്റ്റിൽ 3500 വിദ്യാർത്ഥികളും, സാംസ്ക്കാരിക പരിപാടികളിൽ 4000 വിദ്യാർത്ഥികളും അണിനിരക്കും . ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രി എവർറോളിംഗ് ട്രോഫി സമ്മാനിക്കും.നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി…
മലപ്പുറം ; തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് അപകടം . 25 ലേറെ പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല . ഇന്ന് രാത്രിയോടെ തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് . 50 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് .നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് പാടത്തേയ്ക്ക് മറിയുകയായിരുന്നു.
ശ്രീനഗർ ; കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ‘ ബിസ്ക്കറ്റ് പായ്ക്കറ്റുകൾ ‘ ഉസ്മാനെ ഇല്ലാതാക്കിയത് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നുവെന്നാണ് സൂചന . ശ്രീനഗറിലെ ഖന്യാറിൽ ഒരു വീട്ടിൽ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു . എന്നാൽ ഓപ്പറേഷന് തെരുവ് നായ്ക്കൾ തടസമായി. തെരുവ് നായ്ക്കൾ ഏറെയുള്ള ഭാഗത്താണ് ഉസ്മാൻ ഒളിച്ചിരുന്നത് .രാത്രിയിലെ ഓപ്പറേഷനിലെ നായ്ക്കൾ കുരച്ചാൽ അത് വഴി ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈനികർ മനസിലാക്കി. ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റ് പായ്ക്കറ്റുകളുമായാണ് സൈനികർ മുന്നോട്ട് പോയത് . ബിസ്ക്കറ്റുകൾ തെരുവ് നായ്ക്കൾക്ക് നൽകി ആദ്യം അവരെ നിശബ്ദരാക്കി . പിന്നീട് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത് . ഈ ഏറ്റുമുട്ടൻ ഉസ്മാനെ വധിച്ച ശേഷമാണ് അവസാനിച്ചത് . .കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ…
കോട്ടയം : ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ഇത്തവണ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് . തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും . കഴിഞ്ഞ വർഷം ശബരിമലയിൽ എത്തിയ തീർത്ഥാടകരിൽ ചിലർ ഹൃദയസംബന്ധമായ തകരാറുകളും മറ്റും മൂലം മരണപ്പെട്ടിരുന്നു . തുടർന്നാണ് ഈ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം . ശബരിമല ദർശനത്തിനെത്തുന്ന എല്ലാ തീർത്ഥാടകർക്കും സൗകര്യം ഒരുക്കുമെന്നും , വെർച്വൽ ക്യൂവിനൊപ്പം നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.തീർത്ഥാടന കാലത്ത് എരുമേലിയിലും ഇടത്താവളങ്ങളിലുമായി 700 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു . ഇതിൽ 500 പോലീസുകാരെ എരുമേലിയിലും, പരിസരങ്ങളിലും മാത്രമാണ് നിയോഗിക്കുക .ഏറ്റുമാനൂർ, വൈക്കം , കടപ്പാട്ടൂർ ഭാഗങ്ങളിൽ 200 പോലീസുകാരെ…
ബെംഗളുരു : കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസായിരുന്നു . മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത് . മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായാണ് സംശയം. പ്രത്യക്ഷത്തിൽ ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു . ഇന്ന് രാവിലെയാണ് പ്രദേശവാസികൾക്ക് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. പോലീസിൽ എത്തിയാണ് വാതിൽ തുറന്നതെന്നാണ് പ്രാഥമിക വിവരം. നവംബർ 2 ഗുരുപ്രസാദിൻ്റെ ജന്മദിനമാണ്. ഇതിന് പിന്നാലെ അദ്ദേഹത്തിൻ്റെ മരണവാർത്ത എത്തിയത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് .1972-ൽ കനകപൂരിൽ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ൽ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയിൽ തൻ്റെ കരിയർ ആരംഭിച്ചത്. 2009-ൽ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു .‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ…
തിരുവനന്തപുരം : ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി . ഭാരതപുഴ റെയിൽ വേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഫയർഫോഴും , സ്കൂബ ടീമും പ്രദേശത്ത് തുടർച്ചയായി പരിശോധനകൾ നടത്തിയിരുന്നു. ലക്ഷ്മണൻ ട്രെയിൻ ഇടിക്കാതിരിക്കാൻ പുഴയിലേയ്ക്ക് ചാടിയതാകാമെന്നാണ് നിഗമനം .മൂന്ന് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം തന്നെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരുന്നു. ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് ശുചീകരണ സേലം സ്വദേശികളായ ലക്ഷ്മണൻ , ഭാര്യ വള്ളി , റാണി എന്നിവർ മരിച്ചത് . പത്ത് ശുചീകരണ തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത് . മറ്റ് ആറ് പേരും ഓടി രക്ഷപെട്ടുവെന്നാണ് സൂചന . മരിച്ച റാണിയുടെ ഭർത്താവ് ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണതാകാമെന്ന സംശയത്തിൽ തെരച്ചിൽ നടത്തിയിരുന്നു. ഷൊർണൂർ റെയിൽ വേ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം . ട്രാക്കിൽ കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ്…
നിറം മങ്ങിയ രൂപത്തിൽ നിന്ന് ഓം കാരേശ്വർ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് പുതുരൂപം . പൂനെയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഓം കാരേശ്വർ ക്ഷേത്രം . നിരവധി പേരാണ് ഇവിടെ ശിവദർശനം തേടി എത്തുന്നത്. അടുത്തിടെ ഇവിടെ ദർശനത്തിനെത്തിയ ഒരു കൂട്ടം വിദ്യാർത്ഥികളാണ് നന്ദിദേവന് പുതുരൂപം നൽകിയത് . മിറ എന്ന സംഘടനയുടെ സ്ഥാപകയും , ഗോവയിലെ കഫേ മൂസോ ഉടമയുമായ പദ്മിനി പാൻസെയാണ് സേവനം എന്ന നിലയിൽ ഇതിന് നേതൃത്വം നൽകിയത് . നന്ദി ദേവനോടുള്ള ഭക്തിയാണ് ഇതിനായി തങ്ങളെ പ്രേരിപ്പിച്ചതെന്നും പദ്മിനി പൻസെ പറയുന്നു. ‘ ഒരിക്കൽ ഞാൻ ഈ വിദ്യാർത്ഥികളുമായി ചേർന്ന് ഓംകാരേശ്വർ ക്ഷേത്രത്തിലെത്തി . അന്ന് പ്രാർത്ഥന കഴിഞ്ഞപ്പോഴാണ് നന്ദി വിഗ്രഹത്തിന് ഒരു മാറ്റം നൽകണമെന്ന് തോന്നിയത് .ദസറയോടെയാണ് ഇതിനായുള്ള പ്രവൃത്തികൾ തുടങ്ങിയത് ‘ – പദ്മിനി പാൻസെ പറഞ്ഞു . ക്ഷേത്ര ട്രസ്റ്റിന്റെ സഹായത്തോടെ, ഒരു നേർച്ചയായാണ് തങ്ങൾ ഇത് ചെയ്തതെന്ന് വിദ്യാർത്ഥികളും പറയുന്നു.സ്ക്രെബിംഗ്,…
കാസർകോട് : നീലേശ്വരം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബഡിച്ച് നടന്ന വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം അപൂർവ്വവിധിയിലൂടെ റദ്ദാക്കിയത്. കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരം ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്ത് കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ നൽകുന്നതിന് മുമ്പേ തന്നെ ജില്ലാ സെഷൻസ് കോടതി പ്രതികൾക്ക് കീഴ്‌ക്കോടതി അനുവദിച്ച ജാമ്യം സ്വമേധയാ റദ്ദാക്കുകയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരനും സെക്രട്ടറി ഭരതനും കോടതി വിധി വരും മുമ്പേ ജയിലിൽ മോചിതരായിരുന്നു. വെടിക്കെട്ടിന് തീകൊളുത്തിയ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.