മലപ്പുറം ; തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് അപകടം . 25 ലേറെ പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല .
ഇന്ന് രാത്രിയോടെ തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് . 50 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് .നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് പാടത്തേയ്ക്ക് മറിയുകയായിരുന്നു.
Discussion about this post