- ഇസിജിയിൽ വ്യതിയാനം ; പി സി ജോർജിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു
- കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം ; പ്രതി അഫാൻ കീഴടങ്ങി
- കുടുക്കിയതാണല്ലേ ? അർണാബ് ഗോസ്വാമിക്കെതിരെ കർണാടക സർക്കാർ ഫയൽ ചെയ്ത കേസ് ഹൈക്കോടതി തള്ളി
- ശുദ്ധമായ റോസ് വാട്ടർ വീട്ടിൽ തന്നെ ഉണ്ടാക്കാം
- വിക്കി കൗശലിന് പിന്നാലെ , ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്നാനം ചെയ്ത് ഭാര്യ കത്രീന കൈഫ്
- മഹാകുംഭമേളയെ പറ്റി വ്യാജ പ്രചാരണം ; 140 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും ; കേസ് രജിസ്റ്റർ ചെയ്തു
- മാനേജ്മെന്റിനെ പോലെ തന്നെ പാകിസ്ഥാൻ കളിക്കാർക്കും ബുദ്ധിയില്ല : എന്ത് ചെയ്യണമെന്ന് പോലും അറിയില്ല : ഷോയിബ് അക്തർ
- ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് അക്ഷയ് കുമാർ : വളരെ നല്ല ക്രമീകരണങ്ങളാണ് യോഗിജി ചെയ്തിരിക്കുന്നതെന്നും അക്ഷയ്
Author: Anu Nair
കോട്ടയം : വൈക്കത്ത് യുവാവ് ഭാര്യയേയും , ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു.മറവന്തുരുത്ത് നിവാസികളായ ഗീത (58) മകൾ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത് .ശിവപ്രിയയുടെ ഭർത്താവ് നിതീഷ് പോലീസിൽ കീഴടങ്ങി . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.നിതീഷ് കൊല നടത്തുമ്പോൾ നാലു വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മകളെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷം നിതീഷ് പോലീസിൽ കീഴടങ്ങുകയായിരുന്നു. നിതീഷിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതക വിവരം അവരെ അറിയിച്ചത് . പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി . ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്തെത്തി . ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി . പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ വീട്ടുകാർക്ക് വിട്ടു നൽകും .
കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് ഷിബിൻ മരണത്തിന് കീഴടങ്ങിയത്. 154 പേരാണ് പൊള്ളലേറ്റ് ചികിത്സ തേടിയത്. ഇവരിൽ 92 പേർ ചികിത്സയിൽ തുടരുകയാണ്. 28 പേർ ഐസിയുവിലാണ് . മൂന്ന് പേർ അതീവഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളിൽ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ്…
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം ആഗ്രയ്ക്ക് സമീപം തകർന്ന് വീണു . നിലത്ത് വീണ ഉടൻ വിമാനത്തിന് തീ പിടിച്ചു . വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ട് പേരും സുരക്ഷിതരായി പുറത്തെത്തി . അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേന അറിയിച്ചു . പഞ്ചാബിലെ ആദം പൂരിൽ നിന്നാണ് പറന്നുയർന്ന വിമാനം പരിശീലനത്തിനായി ആഗ്രയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് . ആഗ്രയിലെ സോംഗ്ര ഗ്രാമത്തിലാണ് വിമാനം തകർന്ന് വീണത് . അപകട വിവരം അറിഞ്ഞതോടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി . 1987 ലാണ് മിഗ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത് . ഈ വർഷം സെപ്റ്റംബറിലും മിഗ് വിമാനങ്ങളിലൊന്ന് രാജസ്ഥാനിൽ തകർന്ന് വീണിരുന്നു. സോവിയറ്റ് റഷ്യയിലാണ് മിഗ് വിമാനങ്ങൾ നിർമ്മിച്ചത് . ആധുനികവത്ക്കരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും സൂചനയുണ്ട് . അതേസമയം വിമാനം ജനവാസ മേഖലയിൽ വീഴാതിരുന്നത് ഏറെ ആശ്വാസകരമാണെന്ന് അധികൃതർ പറഞ്ഞു.
അമ്മ എന്നും 16-കാരി ആയിരിക്കട്ടെ ; മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി ഇന്ദ്രജിത്തും, പൃഥ്വിരാജും
മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും . കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാൾ ആശംസകളെന്നും എന്നും പതിനാറുകാരി ആയിരിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ എന്നിവർക്കും ചെറുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവർക്കുമൊപ്പമായിരുന്നു പിറന്നാളാഘോഷം. മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ മല്ലിക സുകുമാരന് ആശംസകൾ അറിയിച്ച് എത്തിയത് നിരവധി പേരാണ്. അമ്പതിലേറെ വർഷങ്ങളായി മലയാള സിനിമ രംഗത്ത് സജീവമാണ് മല്ലിക . 1974-ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലിക സുകുമാരൻ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര് . അമ്മക്കിളിക്കൂട്, തിരക്കഥ, ഇവർ വിവാഹിതരായാൽ, മദനോത്സവം തുടങ്ങീ 90-ലധികം സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സ്വപ്നാടനം…
ന്യൂഡൽഹി ; മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഒൻപത് പാലങ്ങളുടെ നിർമ്മാണങ്ങൾ കൂടി പൂർത്തിയായി. വാപി , സൂറത്ത് സ്റ്റേഷനുകൾക്കിടയിലുള്ള പാലങ്ങളുടെ നിർമ്മാണങ്ങളാണ് പൂർത്തിയായത് . ഇതോടെ ആകെയുള്ള 24 പാലങ്ങളിൽ 12 എണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത് . നവസാരി ജില്ലയിലെ ഖരേര നദിക്ക് കുറുകെയാണ് പാലം . ആകെ 20 നദികൾക്ക് കുറുകെയാണ് പാലങ്ങൾ നിർമിക്കുന്നത്. ഖരേര പാലത്തിന് 120 മീറ്ററാണ് നീളം. 40 മീറ്റർ വീതമുള്ള മൂന്ന് ഫുൾ സ്പാൻ ഗർഡറുകൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. തൂണുകൾക്ക് 14.5 മുതൽ 19 മീറ്റർ വരെ ഉയരമുണ്ട്. . ഇന്ത്യൻ റെയിൽവേയുടെ തന്നെ വിധി മാറ്റിമറിക്കുവാൻ മാത്രം ശക്തമായ ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. കരേര, പർ, പൂർണ്ണ , മിന്ദോല, അംബിക, ഔറംഗ,കോലക്, കാവേരി, വെംഗനിയ, ദാദർ, മോഹർ, വത്രക് എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണമാണ് പൂർത്തിയായത് . രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് അഹമ്മദാബാദ് ബുള്ളറ്റ്…
ബ്രാംപ്ടൺ : കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെ ഖാലിസ്ഥാനികളുടെ ആക്രമണം . ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ ഭീകരർ കൂട്ടമായെത്തി ഭക്തർക്ക് നേരെ വടി വീശി ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.തീവ്രവാദികൾ. ലക്ഷ്മി നാരായണ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരസംഘടനയുടെ കൊടികളുമായാണ് അക്രമികൾ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയെ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ” ബ്രാംപ്ടണിലെ ഹിന്ദുസഭാ മന്ദിറിലുണ്ടായ അക്രമസംഭവങ്ങൾ അംഗീകരിക്കാനാകുന്നതല്ല. കാനഡയിലെ ഓരോ പൗരനും അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കാനും ആചരിക്കാനും അവകാശമുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും” ട്രൂഡോ കൂട്ടിച്ചേർത്തു. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, എന്നാൽ അക്രമം അംഗീകരിക്കില്ലെന്നും പീൽ റീജിയണൽ പൊലീസ് ചീഫ് നിഷാൻ പറഞ്ഞു. ഖാലിസ്ഥാൻവാദികൾ എല്ലാ സീമകളും മറികടക്കുകയാണെന്ന്…
കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ ആദ്യമായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് നാല് മണിയോടെ ആരംഭിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. നാളെ മുതൽ 11-ാം തീയതി വരെയാകും മത്സരങ്ങൾ . 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്‌കൂളുകൾ പങ്കെടുക്കുന്നത്. മേളയുടെ ബ്രാൻഡ് അംബാസഡർ പിആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അദ്ധ്യക്ഷനാകും. 11-ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മാർച്ച് പാസ്റ്റിൽ 3500 വിദ്യാർത്ഥികളും, സാംസ്ക്കാരിക പരിപാടികളിൽ 4000 വിദ്യാർത്ഥികളും അണിനിരക്കും . ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രി എവർറോളിംഗ് ട്രോഫി സമ്മാനിക്കും.നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി…
മലപ്പുറം ; തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് അപകടം . 25 ലേറെ പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല . ഇന്ന് രാത്രിയോടെ തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് . 50 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് .നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് പാടത്തേയ്ക്ക് മറിയുകയായിരുന്നു.
ശ്രീനഗർ ; കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ‘ ബിസ്ക്കറ്റ് പായ്ക്കറ്റുകൾ ‘ ഉസ്മാനെ ഇല്ലാതാക്കിയത് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നുവെന്നാണ് സൂചന . ശ്രീനഗറിലെ ഖന്യാറിൽ ഒരു വീട്ടിൽ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു . എന്നാൽ ഓപ്പറേഷന് തെരുവ് നായ്ക്കൾ തടസമായി. തെരുവ് നായ്ക്കൾ ഏറെയുള്ള ഭാഗത്താണ് ഉസ്മാൻ ഒളിച്ചിരുന്നത് .രാത്രിയിലെ ഓപ്പറേഷനിലെ നായ്ക്കൾ കുരച്ചാൽ അത് വഴി ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈനികർ മനസിലാക്കി. ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റ് പായ്ക്കറ്റുകളുമായാണ് സൈനികർ മുന്നോട്ട് പോയത് . ബിസ്ക്കറ്റുകൾ തെരുവ് നായ്ക്കൾക്ക് നൽകി ആദ്യം അവരെ നിശബ്ദരാക്കി . പിന്നീട് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത് . ഈ ഏറ്റുമുട്ടൻ ഉസ്മാനെ വധിച്ച ശേഷമാണ് അവസാനിച്ചത് . .കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ…
കോട്ടയം : ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ഇത്തവണ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് . തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും . കഴിഞ്ഞ വർഷം ശബരിമലയിൽ എത്തിയ തീർത്ഥാടകരിൽ ചിലർ ഹൃദയസംബന്ധമായ തകരാറുകളും മറ്റും മൂലം മരണപ്പെട്ടിരുന്നു . തുടർന്നാണ് ഈ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം . ശബരിമല ദർശനത്തിനെത്തുന്ന എല്ലാ തീർത്ഥാടകർക്കും സൗകര്യം ഒരുക്കുമെന്നും , വെർച്വൽ ക്യൂവിനൊപ്പം നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.തീർത്ഥാടന കാലത്ത് എരുമേലിയിലും ഇടത്താവളങ്ങളിലുമായി 700 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു . ഇതിൽ 500 പോലീസുകാരെ എരുമേലിയിലും, പരിസരങ്ങളിലും മാത്രമാണ് നിയോഗിക്കുക .ഏറ്റുമാനൂർ, വൈക്കം , കടപ്പാട്ടൂർ ഭാഗങ്ങളിൽ 200 പോലീസുകാരെ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.