മികച്ച സൗന്ദര്യ സംരക്ഷണ ഉപാധിയാണ് റോസ് വാട്ടർ . ചർമ്മത്തിനും, സൗന്ദര്യ സംരക്ഷണത്തിനും പ്രധാന പങ്ക് വഹിക്കുന്ന റോസ് വാട്ടർ നമുക്ക് വീട്ടിലും ഉണ്ടാക്കാം . ഇതിന് വളരെ കുറച്ച് വസ്തുക്കൾ മാത്രമേ ആവശ്യമുള്ളൂ.
ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ നട്ടു വളർത്തിയ പനിനീർ പൂവ് എന്നിവയാണ് ഇതിനാവശ്യം.ആദ്യമായി റോസ് ഇതളുകൾ വേർപെടുത്തിയെടുക്കണം . ഇതിൽ കീടങ്ങളോ, മരുന്നുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം . ഇതിനു ശേഷം ഇതളുകൾ പാത്രത്തിൽ ഇട്ട് ഇതളുകൾ മുങ്ങും വരെ വെള്ളമൊഴിക്കണം.പത്തോ പതിഞ്ചോ മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം.
റോസ് ഇതളുകളിലെ നിറം വെള്ളത്തിൽ കലർന്ന് സുഗന്ധപൂരിതമായ , പ്രകൃതിദത്തമായ റോസ് വാട്ടറാണിത് . ഒരു സ്പൂൺ ഗ്ലിസറിനും കൂടി ചേർത്ത് ഗ്ലാസ് ബോട്ടിലിൽ ഇത് സൂക്ഷിക്കാം.

