പ്രയാഗ്രാജ്: മഹാകുംഭമേളയെ പറ്റി വ്യാജ പ്രചാരണം നടത്തിയ 140 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു . മഹാകുംഭ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) വൈഭവ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. മഹാ ശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പോലീസ് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ പർബത് എക്സ്പ്രസ് ട്രെയിനിൽ 2022 ൽ ഉണ്ടായ തീപിടുത്തത്തിന്റെ വീഡിയോ, പോസ്റ്റ് ചെയ്ത് കുംഭമേളയ്ക്ക് പോയ 300 പേർ മരിച്ചു എന്ന വാദത്തോടെ ഓൺലൈനിൽ തെറ്റായി പ്രചരിപ്പിച്ചതായി അധികൃതർ കണ്ടെത്തി. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത് .
വരാനിരിക്കുന്ന ശിവരാത്രി ഉത്സവത്തിനായി പൂർണ്ണമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പ്രദേശത്ത് എവിടെയും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ സജ്ജീകരണങ്ങൾ ഉണ്ട്. എത്ര വലിയ ജനക്കൂട്ടമാണെങ്കിലും, ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിന്റെ ഇൻഫർമേഷൻ വകുപ്പിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച വരെ ഏകദേശം 8.773 ദശലക്ഷം ആളുകൾ പുണ്യസ്നാനം നടത്തി.