പ്രയാഗ് രാജ് : അക്ഷയ് കുമാറിന് പിന്നാലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി കത്രീന കൈഫ് . ഭർത്താവ് വിക്കി കൗശലിന്റെ മാതാവിനൊപ്പം ഇന്ന് ഉച്ചയ്ക്കാണ് കത്രീന മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ എത്തിയത് .
ഇരുവരും പർമാർത്ത് നികേതൻ സന്ദർശിക്കുകയും മഹാകുംഭ ക്യാമ്പ് സൈറ്റിൽ സമയം ചെലവഴിക്കുകയും ചെയ്തു. ഇതിന്റെ നിരവധി ചിത്രങ്ങൾ പർമാർത്ത് നികേതന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട് .
‘ ഇത്രയും പവിത്രവും വലുതുമായ ഒരു സമ്മേളനത്തിലെ ബോളിവുഡിന്റെ സാന്നിധ്യം യുവാക്കൾക്ക് ആത്മീയത, സംസ്കാരം, വിനോദം എന്നിവയെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു, പലരെയും പ്രചോദിപ്പിക്കുകയും ഇന്ത്യൻ പൈതൃകത്തെ ആഗോള വേദിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു – വിനോദത്തിന്റെയും ആത്മീയതയുടെയും മനോഹരമായ ഒരു സംഗമം .” എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്ക് വച്ചത്.
ഈ മാസം 13 ന് തന്നെ വിക്കി കൗശൽ മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്തിരുന്നു.