Author: Anu Nair

ആകാശത്ത് മിന്നിത്തെളിയുന്ന മത്താപ്പൂക്കളും , വർണങ്ങൾ വാരിവിതറുന്ന പൂത്തിരികളും ഒക്കെയുണ്ടെങ്കിലും ദീപാവലി ആഘോഷമാകാൻ പടക്കം കൂടിയേ തീരൂ . അത് തമിഴർക്കായാലും , മലയാളിയ്ക്കായാലും ഇനി കന്നഡക്കാർക്കായാലും . പടക്ക വിപണിയിൽ എന്നും താരം ശിവകാശി പടക്കങ്ങൾ തന്നെ . ഇക്കുറി 6000 കോടിയുടെ പടക്ക വിൽപ്പനയാണ് ശിവകാശിയിൽ ദീപാവാലിയോടനുബന്ധിച്ച് നടന്നത് . 1150 പടക്കശാലകളിലെ നാലു ലക്ഷത്തോളം തൊഴിലാളികളുടെ ശ്രമമാണിതിന് പിന്നിൽ . തമിഴ്നാട്ടിലെ പടക്ക നിർമ്മാതാക്കളുടെ സംഘടനയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത് . ദീപാവലിയ്ക്ക് ഒരു മാസം മുൻപേ ശിവകാശിയിൽ പടക്ക വിൽപ്പന ആരംഭിക്കും . ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നതിൽ 70 ശതമാനവും ശിവകാശിയിൽ നിന്നുള്ളവയാണ്. എന്നാൽ ഇത്തവണ ശിവകാശിയിൽ പടക്ക നിർമ്മാണം 30 ശതമാനത്തോളം കുറവായിരുന്നു . പടക്ക നിർമ്മാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രൈറ്റിന് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം . വായുമലിനീകരണം ഉണ്ടാക്കുന്നതിൽ പടക്കനിർമ്മാണങ്ങളിലെ ബേരിയം നൈട്രേറ്റും ,അലൂമിനിയം പൗഡറും…

Read More