സ്റ്റോക്കോം ; 2026 ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ്. 2008 –2014 ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. നവി പിള്ളയുടെ മുത്തച്ഛൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവാർഡ് സ്കൂളിൽനിന്ന് എൽഎൽഎം ബിരുദവും, 1988-ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും നിലനിൽക്കുന്ന വംശീയ ലിംഗ വിവേചനത്തിനെതിരെ നിരന്തരം ശക്തമുയർത്തിയവരാണ് നവനീതം നവി പിള്ള.

