ഡബ്ലിൻ: ഫിൻ ഗെയ്ൽ എംഇപി മരിയ വാൽഷിന് കുഞ്ഞ് പിറന്നു. മരിയ വാൽഷ് തന്നെയാണ് സോഷ്യൽ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും രാഷ്ട്രീയ നേതാവ് പങ്കുവച്ചിട്ടുണ്ട്. പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. നെൽ ബ്രിജിഡ് വാൽഷ് എന്ന് കുഞ്ഞിന് പേര് നൽകിയതായും മരിയ വാൽഷ് പറഞ്ഞു. മിഡ്ലാൻഡ്സ്- നോർത്ത്- വെസ്റ്റ് എംഇപിയാണ് മരിയ വാൽഷ്.
മരിയയുടെ ആദ്യത്തെ കുഞ്ഞാണ് നെൽ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയതായി മരിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. നെൽ ബ്രിജിഡ് വാൽഷിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്നത് വാക്കുകൾ കൊണ്ട് വ്യക്തമാക്കാൻ ബുദ്ധിമുട്ടാണ്. ശോഭയുള്ള വെളിച്ചം എന്നാണ് കുഞ്ഞിന്റെ പേരിന്റെ അർത്ഥമെന്നും മരിയ കൂട്ടിച്ചേർത്തു. ഗർഭാവസ്ഥയിൽ പരിചരണം നൽകിയ ആരോഗ്യപ്രവർത്തകർക്ക് മരിയ നന്ദി പറഞ്ഞു. ഐവിഎഫ് വഴിയാണ് മരിയയ്ക്ക് കുഞ്ഞ് പിറന്നത്.

