Vaa Vaathiyaar
“Vaa-Vaathiyaar” ഒരു തമിഴ് ആക്ഷൻ-ഡ്രാമാ സിനിമയാണ്, കാർത്തി ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം എന്നതാണ് പ്രധാന ആകർഷണം. എംജിആർ ആരാധകനായ മുത്തച്ഛൻ വളർത്തിയ പോലീസ് ഉദ്യോഗസ്ഥൻ രാമുവായി കാർത്തി എത്തുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തെ തുടർന്ന് വഴിതിരിയുന്ന കഥാഗതിയിൽ മറ്റ് കഥാപാത്രങ്ങൾ കൂടി എത്തുന്നതോടെ ഷിഫ്റ്റ് ഉണ്ടാകുന്നു
ഭാഷ: തമിഴ്
OTT പ്ലാറ്റ്ഫോം: Amazon Prime Video
OTT റിലീസ് തീയതി: 28 ജനുവരി 2026
Wonder Man
“Wonder Man” മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായ ഒരു സൂപ്പർഹീറോ സീരീസാണ്. യാഹ്യ അബ്ദുൽ-മതീൻ II അവതരിപ്പിക്കുന്ന സൈമൺ വില്യംസ് എന്ന കഥാപാത്രം ഒരു അഭിനേതാവും അതേസമയം അത്ഭുതശക്തികൾ കൈവശമുള്ള ഒരാളുമാണ് ഹോളിവുഡിന്റെ തിളക്കമുള്ള ലോകവും സൂപ്പർഹീറോ ജീവിതവും തമ്മിൽ കുടുങ്ങുന്ന സാഹചര്യങ്ങളാണ് സീരീസ് അവതരിപ്പിക്കുന്നത്. ആക്ഷൻ, ഹ്യൂമർ, സെൽഫ്-ഐഡന്റിറ്റി എന്നീ ഘടകങ്ങൾ ചേർന്ന ഒരു വ്യത്യസ്ത മാർവൽ അനുഭവമായിരിക്കും “Wonder Man”.
ഭാഷ: ഇംഗ്ലീഷ് (മറ്റ് ഭാഷകളിൽ ഡബ്ബിംഗ്/സബ്ടൈറ്റിലുകൾ ലഭിക്കും)
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തീയതി: 28 ജനുവരി 2026

