Ithiri Neram
നിരൂപക പ്രശംസ നേടിയ ഒരു മലയാളം റൊമാന്റിക് ഡ്രാമയാണ് ഇത്തിരി നേരം. റോഷൻ മാത്യു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് പ്രണയിതാക്കളായിരുന്ന നായികാനായകന്മാർ ഒരു രാത്രി തിരുവനന്തപുരത്ത് വീണ്ടും കണ്ടുമുട്ടുന്നു. ഓർമ്മകൾ, പറയപ്പെടാത്ത വികാരങ്ങൾ, വർത്തമാനകാല സങ്കീർണ്ണതകൾ എന്നിവയിലേക്ക് പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. സംവിധാനം പ്രശാന്ത് വിജയ്.
ഭാഷ: മലയാളം.
OTT പ്ലാറ്റ്ഫോം: Sun NXT
OTT റിലീസ് തിയതി: 2025 ഡിസംബർ 25
Nidhiyum Bhoothavum
“നിധിയും ഭൂതവും ഒരു മലയാളം കോമഡി ത്രില്ലർ ചിത്രമാണ്. മൂന്ന് മെക്കാനിക്കുകൾ തങ്ങളുടെ ഷോപ്പ് ഒരു ഭൂതാവിഷ്ടമാണ് എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഹോംസ്റ്റേയിലേക്ക് മാറ്റുന്നു. തുടർന്ന് ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. പ്രമോദ് വെളിയനാട്, അശ്വത്ഥ് ലാൽ, അനീഷ് ജി മേനോൻ, റാഫി, വിഷ്ണു ഗോവിന്ദൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംവിധാനം സാജൻ ജോസഫ്.
ഭാഷ: മലയാളം
OTT പ്ലാറ്റ്ഫോം: Sun NXT
OTT റിലീസ് തിയതി: 2025 ഡിസംബർ 25
Andhra King Taluka
“Andhra King Taluka” ഒരു തെലുങ്ക് ആക്ഷന്‍-കോമഡി-ഡ്രാമാ ചിത്രമാണ്. ഉപേന്ദ്ര അവതരിപ്പിക്കുന്ന ആന്ധ്രാ കിംഗ് സൂര്യകുമാർ എന്ന ചലച്ചിത്ര താരത്തിന്റെ ആരാധകനായ സാഗർ എന്ന യുവാവായി റാം പോതിനേനി അഭിനയിക്കുന്നു. ഫാൻ സംസ്കാരം സാഗറിന്റെ ജീവിതത്തെയും ബന്ധങ്ങളെയും ഭാവിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാഗ്യശ്രീ ബോർസെയാണ് നായിക. സംവിധാനം മഹേഷ്ബാബു പച്ചിഗൊള്ള.
ഭാഷ: തെലുങ്ക് (മൂലഭാഷ), ഡബ്ബുചെയ്ത ഭാഷകള്‍ (ഹിന്ദി, തമിഴ്, കന്നട, മലയാളം) ഒടൊപ്പം ലഭ്യമാകും.
OTT റിലീസ് തിയതി: 25 ഡിസംബർ 2025

