ഒഫാലി: കൗണ്ടി ഒഫാലിയിൽ രണ്ട് വാനുകൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് ജീവൻ നഷ്ടമായത്.
കാപ്പിൻകൂറിൽ ആയിരുന്നു അപകടം ഉണ്ടായത്. 40 വയസ്സുള്ള സ്ത്രീയ്ക്കും 50 വയസ്സുള്ള പുരുഷനുമാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കൂട്ടിയിടിയിൽ സാരമായി ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിട്ടു. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post

