ഡബ്ലിൻ: പ്രസിഡന്റ് ഒഴികെയുള്ള സ്ഥാനങ്ങളിൽ നേതൃമാറ്റവുമായി അയർലൻഡിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ മൈൻഡ്. നവംബർ 16 ന് ചേർന്ന പൊതുയോഗത്തിൽ തിരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളെ കണ്ടെത്തിയത്. അതേസമയം മൈൻഡിന്റെ പ്രസിഡന്റായി സിജു ജോസ് തുടരും. സെക്രട്ടറിയായി റൂബിൻ മാത്യൂസ് പടിപ്പുരയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആർവിൻ ശശിധരനാണ് മൈൻഡിന്റെ പുതിയ ട്രെഷറർ.
സിജു ജോസിന്റെ അദ്ധ്യക്ഷതയിൽ സെയിന്റ് മാർഗ്രെറ്റ്സ് ഹാളിലായിരുന്നു പൊതുയോഗം സംഘടിപ്പിച്ചത്. യോഗത്തിൽ സെക്രട്ടറി സാജു കുമാർ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് ട്രഷറർ ജോസി ജോസഫ് ജോൺ കഴിഞ്ഞ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെ ഭാരവാഹികൾക്കായി തിരഞ്ഞെടുപ്പ് നടന്നു. ഇതിന് ശേഷം അടുത്ത വർഷം മെയ് 30 ന് നടക്കാനിരിക്കുന്ന മെെൻഡ് മെഗാമേളയുടെ പ്രവർത്തനത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
അടുത്ത വർഷത്തേയ്ക്കുള്ള 27 അംഗ കമ്മിറ്റി അംഗങ്ങൾ
പ്രസിഡന്റ് – സിജു ജോസ്
സെക്രട്ടറി – റൂബിൻ മാത്യൂസ് പടിപ്പുരയിൽ
ട്രെഷറർ – ആർവിൻ ശശിധരൻ
വൈസ് പ്രസിഡന്റ് – നിഷ ജോസഫ്
ജോയിന്റ് സെക്രട്ടറി – അഭിജിത് അനിലൻ
ജോയിന്റ് ട്രെഷറർ – ഷിബു ജോൺ
പബ്ലിക് റിലേഷൻ ഓഫീസർ – മാത്യൂസ് തയ്യിൽ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
റെജി കൂട്ടുങ്കൽ, ജോസ് പോളി, തോമസ് ജോൺ, ജോസ്കുട്ടി മാത്യു, ജെയ്മോൻ പാലാട്ടി, വിപിൻ പോൾ, സാജു കുമാർ, ബിജു കൃഷ്ണൻ, ജോസി ജോസഫ് ജോൺ, ദിലീപ് കലന്തൂർ, ജിബിൻ മാത്യു, റ്റിജി രാജു, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, വിന്നി പോൾ, സാജു ജേക്കബ്, ഷാനി റൂബിൻ, ആതിര ലത, മുഹമ്മദ് സാഗർ, ഐശ്വര്യ അജിത്.

