ഡബ്ലിൻ: ഓസ്റ്റിൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മഴ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ വാണിംഗ് ഇന്ന് പുലർച്ചെ അഞ്ച് മണിവരെ നിലനിൽക്കും. ഇന്നലെ രാത്രിയോടെയാണ് ഇവിടെ ഓറഞ്ച് വാണിംഗ് നിലവിൽ വന്നത്.
അതിശക്തമായ മഴയാണ് ഈ കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ പ്രത്യേക ഓറഞ്ച് വാണിംഗ് നിലവിൽ വന്നിട്ടുണ്ട്. ഇത് ഇന്ന് രാവിലെ ഏഴ് മണിവരെ തുടരും. ലെയ്ൻസ്റ്ററിലും മുൻസ്റ്ററിലും ഇന്നലെ വൈകുന്നേരം 7 മണി മുതൽ സ്റ്റാറ്റസ് മഞ്ഞ മഴയും കാറ്റും സംബന്ധിച്ച മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. രാവിലെ 10 മണി വരെ ഇത് പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

