തിരുവനന്തപുരം : പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഐസിസി രൂപീകരിക്കാൻ സിപിഎം . കേന്ദ്രകമ്മിറ്റിയാണ് പീഡനപരാതികൾ രൂപീകരിക്കാൻ ഐ സി സി രൂപീകരിക്കാൻ നിർദേശിച്ചത് . പരാതികൾ പാർട്ടി കമ്മിറ്റി കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കും. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും . പാർട്ടി കമ്മിറ്റികൾക്ക് ഇതിൽ ഇടപെടാനാകില്ല
ബന്ധപ്പെട്ട ഘടകങ്ങളിലെ ഐസിസിയാകും പരാതികളിൽ അന്വേഷണം നടത്തി തീരുമാനം എടുക്കുക. തീരുമാനത്തിന് എതിരെ അപ്പീൽ ഉണ്ടെങ്കിൽ മേൽക്കമ്മിറ്റിയിലെ ഐസിസി പരിഗണിക്കും . ഐ സി സി പാർട്ടി ഘടകങ്ങളിൽ ആവശ്യ സംവിധാനമായി മാറ്റണമെന്നാണ് കേന്ദ്രകമ്മിറ്റി നിർദേശിക്കുന്നത് . ലിംഗസമത്വത്തിലൂന്നിയ പുരോഗമനം പ്രകടിപ്പിക്കുന്ന പാർട്ടിയെന്ന നിലയിലാണ് ഐസിസി രൂപീകരിക്കാനുള്ള നിർണായക തീരുമാനം കേന്ദ്ര കമ്മിറ്റി കൈകൊണ്ടത്.
പാർട്ടി നേതാക്കൾ മാത്രമായിരിക്കില്ല ഐസിസിയിൽ അംഗമാകുക. പാർട്ടി അനുഭാവമുള്ള അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ഐസിസിയുടെ ഭാഗമാകും . അതിനിടെ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിനായി കലണ്ടർ തയ്യാറാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സമാപിക്കുന്ന പാർട്ടി സംസ്ഥാന സമിതി ഭാവി പ്രവർത്തനങ്ങൾക്കുള്ള കലണ്ടറിന് അന്തിമരൂപം നൽകും. ഒരു വർഷം നീളുന്ന രാഷ്ട്രീയ- സംഘടനാ പരിപാടികളാണ് കലണ്ടറിന്റെ ഉള്ളടക്കം .പാർട്ടിയുടെ വിവിധ തലങ്ങളിലെ കമ്മിറ്റികൾ , സാംസ്ക്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ച് പാർട്ടിയെ വിവിധ രീതികളിൽ ശക്തിപ്പെടുത്താനാണ് ശ്രമം.

