ന്യൂഡൽഹി ; ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനം . നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, മൂന്ന് രാജ്യങ്ങളിലെയും ഭൂകമ്പങ്ങളുടെ തീവ്രത റിക്ടർ സ്കെയിലിൽ 4.1, 4.4, 4.9 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ ദിവസം ടിബറ്റിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് മൂന്ന് രാജ്യങ്ങളിലും ഇന്ന് ഭൂകമ്പം ഉണ്ടായത്. ടിബറ്റിൽ 18 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
ഇന്ന് പുലർച്ചെ 5.54 നാണ് അഫ്ഗാനിസ്ഥാനിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് . പുലർച്ചെ 4:56 ന് പാകിസ്ഥാനിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ചൈനയിൽ രാവിലെ 6.05 ന് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
ടിബറ്റിൽ വ്യാഴം രാത്രി 10:33 നാണ് ഭൂകമ്പം ഉണ്ടായത് . നാഗ്ക്വിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ കിഴക്ക് പ്രാദേശിക തലസ്ഥാനമായ ലാസയിൽ നിന്ന് 390 കിലോമീറ്റർ വടക്കുകിഴക്കുമുള്ള പർവതപ്രദേശമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.60 പേർക്ക് പരിക്കേറ്റതായും അതിൽ 11 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട് . 339 വീടുകൾ തകർന്നു
മുൻകരുതലായി ഈ മേഖലയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ നിർത്താൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് മണ്ണിടിച്ചിൽ കാരണം നാഷണൽ ഹൈവേ 317 ന്റെ ഒരു ഭാഗവും അടച്ചിരിക്കുകയാണ് .

