ഏത് ജോലിയ്ക്കും അതിന്റേതായ അന്തസുണ്ടെന്നാണ് വിശ്വാസം. ഇന്നത്തെകാലത്ത് പല കടമ്പകളും കടന്ന് വേണം ഒരു ജോലി സ്വന്തമാക്കാനും . ഒരുപാട് പേർ ജോലിക്കായി കാത്തിരിക്കുന്നു. ഇതിനിടെയാണ് ചൈനയിലെ ഒരു ഫ്യൂണറൽ ഹോമാണ് പുതിയ ഒരു തൊഴിൽ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.
റുഷാനിലെ ഒരു ഫ്യൂണറൽ ഹോമിലേക്കാണ് നിയമനം. തസ്തിക മോർഗ് മാനേജർ. മോർച്ചറിയിലെ ഈ ജോലി കിട്ടാൻ പല ടെസ്റ്റുകളും ഉണ്ട് . 45 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ഈ ജോലിക്ക് അർഹതയുള്ളൂ. അതുകൂടാതെ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യണം. പ്രതിമാസം 25,000 രൂപയാണ് ശമ്പളം. ഈ ആറുമാസത്തിനുള്ളിൽ വീഴ്ച്ചകൾ വരുത്തിയില്ലെങ്കിൽ മാത്രമേ ജോലി സ്ഥിരമാകൂ.
മൂന്നുവർഷത്തെ കരാറിലായിരിക്കും ജോലി. മോർച്ചറി ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന മുതലായ ഘട്ടങ്ങളിലൂടെയാണ് നിയമനം. ആറ് മാസത്തെ പ്രൊബേഷൻ കാലയളവും ഉണ്ടായിരിക്കും. 70 യുവാൻ (ഏകദേശം 816 രൂപ) പരീക്ഷാ ഫീസായി അടയ്ക്കുകയും വേണം. എന്നാൽ അഭിമുഖത്തിൽ പങ്കെടുക്കണമെങ്കിൽ ഒരു കടമ്പ കൂടി ഉണ്ട് . ഇതാണ് തൊഴിൽ പരസ്യത്തെ വ്യത്യസ്തമാക്കുന്നത്. ഉദ്യോഗാർഥി തണുത്തുറഞ്ഞ മോർച്ചറിയിൽ 10 മിനിറ്റ് ചെലവഴിക്കണമെന്നാണ് നിർദേശം. മോർച്ചറി ടെസ്റ്റ് പാസായാൽ അഭിമുഖത്തിൽ പങ്കെടുക്കാം.
ഒരു മോർച്ചറിയിൽ ജോലി ലഭിക്കാൻ, ഇത്രയും കഠിനമായ പരീക്ഷണമുണ്ടോയെന്നാണ് പലരുടേയും ചോദ്യം . നിലവിൽ ഈ പരസ്യം വൈറലായിരിക്കുകയാണ്. ഇതിന് നിരവധി കമൻ്റുകളും വരുന്നുണ്ട്.