ഡബ്ലിൻ: അയർലൻഡിൽ തണുപ്പ് ശക്തമാകുന്നു. നാളെ അന്തരീക്ഷ താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നാളെ പുലർച്ചെ സമയങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ സമയങ്ങളിൽ ആയിരിക്കും അന്തരീക്ഷ താപനില ഇത്രയേറെ താഴുക. നാളെ രാത്രി അയർലൻഡിന് മുകളിലായി തണുത്ത വായു വീശിയടിക്കാൻ സാധ്യതയുണ്ട്. ഇതാണ് തണുപ്പ് ഇത്രയേറെ വർധിക്കുന്നതിന് കാരണം ആകുന്നത്. ഈ കാറ്റ് അയർലൻഡിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഉയർന്ന മർദ്ദത്തെ നീക്കും. ഇത് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് മാറ്റം വരുന്നതിന് കാരണമാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.
Discussion about this post

