ഡബ്ലിൻ: ഡബ്ലിനിൽ അപ്രതീക്ഷിത സന്ദർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലാണ് അദ്ദേഹം എത്തിയത്. ഭാര്യ ജിൽ ബൈഡൻ, മകൻ ഹണ്ടർ ബൈഡൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ഹണ്ടർ ബെെഡനെ ഹിസ്റ്റോറിക്കൽ സൊസൈറ്റി സ്വർണ മെഡൽ നൽകി ആദരിച്ചു.പൊതുപ്രഭാഷണത്തിനുള്ള മികച്ച സംഭാവനയ്ക്കുള്ള സ്വർണ്ണ മെഡലാണ് അദ്ദേഹത്തിന് ലഭിച്ചത്. വ്യാഴാഴ്ച കൺവെൻഷൻ സെന്ററിൽ നടക്കുന്ന യൂറോപ്യൻ രാഷ്ട്രീയ കമ്മ്യൂണിറ്റി ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ബൈഡൻ എത്തിയിരിക്കുന്നത്.
Discussion about this post

