ലിമെറിക്ക്: പ്രതിവർഷം ലിമെറിക്ക് ജനത പാഴാക്കുന്നത് മില്യൺ കണക്കിന് യൂറോയുടെ ഭക്ഷണം. ഈ വർഷം ക്രിസ്തുമസ് കാലം വരെ ഏകദേശം 53 മില്യൺ യൂറോയുടെ ഭക്ഷണം ലിമെറിക്കിലെ ആളുകൾ പാഴാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ.
76,756 വീടുകളിൽ നടത്തിയ പഠനത്തിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ 12 മാസ കാലയളവിൽ ഇവർ ഏകദേശം 53.7 മില്യൺ യൂറോയുടെ ഭക്ഷണം പാഴാക്കിയിട്ടുണ്ട്. ക്രിസ്തുമസിന് ശേഷമുള്ള ദിനത്തിലെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. ക്രിസ്തുമസിന് ശേഷം ബ്രെഡാണ് കളയാറുള്ളത് എന്നാണ് 48 ശതമാനം പേരും പറയുന്നത്. 42 ശതമാനം പേരും പച്ചക്കറികളാണ് കളയാറുള്ളത്.
Discussion about this post

