ഡബ്ലിൻ: അയർലൻഡിലെ പ്രൈമറി സ്കൂളുകളിൽ പ്രവേശനം കുറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 6,500 ആയാണ് പ്രവേശനം കുറഞ്ഞത്. അടുത്തിടെ ആദ്യമായിട്ടാണ് ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത്.
വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനാൽ പല സ്കൂളുകളും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിദ്യാർത്ഥികൾ കുറയുന്നതിനോടൊപ്പം തന്നെ അധ്യാപകരുടെ കൊഴിഞ്ഞ് പോക്കും ഉണ്ടാകുന്നുണ്ട്. പ്രൈമറി സ്കൂളിൽ പോകുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് പ്രവേശനം കുറയാനും കാരണം ആയത് എന്നാണ് വിവരം.
Discussion about this post

