ചെന്നൈ ; നടി തൃഷയുടേതുൾപ്പെടെ ചെന്നൈയിൽ നിരവധി പ്രമുഖരുടെ വീടുകൾക്ക് ബോംബ് ഭീഷണി .നടി തൃഷയുടെ തേനാംപേട്ടിലെ വീട്, ഗവർണറുടെ ഭവനത്തിലെ മുഖ്യമന്ത്രി സ്റ്റാലിന്റെ വീട്, തമിഴ്നാട് ബിജെപി ആസ്ഥാനം, നടനും രാഷ്ട്രീയക്കാരനുമായ എസ് വി ശേഖറിന്റെ വീടുകൾ എന്നിവിടങ്ങളിൽ ബോംബുകൾ വച്ചിട്ടുണ്ടെന്നാണ് പോലീസിന് ഫോൺ സന്ദേശം ലഭിച്ചത്. തുടർന്ന് അന്വേഷണത്തിനായി ചെന്നൈ പോലീസ് ഡോഗ് സ്ക്വാഡിനൊപ്പം ഭീഷണി ഉയർന്ന വീടുകളിൽ പരിശോധന നടത്തി . എന്നാൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
ഭീഷണിയ്ക്ക് പിന്നിൽ നടൻ വിജയുടെ ആരാധകരാണെന്നും സൂചനയുണ്ട്. വിജയ്യുടെ കരൂർ രാഷ്ട്രീയ റാലിയിൽ 41 പേർ മരിച്ചതിനു പിന്നാലെയാണിത് . കേസ് സംബന്ധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പോലീസിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിജയുടെ പാർട്ടിയിലെ ചില നേതാക്കളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചയാളെക്കുറിച്ച് നടി തൃഷ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ഇത് വിജയ്യുടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയക്കാരനുമായ എസ്.വി. ശേഖറും വിജയെ രൂക്ഷമായി വിമർശിച്ചിരുന്നു.

