ഡബ്ലിൻ: ലോകത്തെ ഏറ്റവും വലിയ ടെലസ്കോപ്പിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് ഐറിഷ് പൗരൻ. ഡബ്ലിനിൽ നിന്നുള്ള പ്രൊഫസർ ടോം റേയുടെ നേതൃത്വത്തിലാണ് എക്സ്ട്രീം ലാർജ് ടെലസ്കോപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ പ്രസിഡന്റാണ് അദ്ദേഹം.
ചിലിയിലെ ആൻഡീസ് പർവ്വതനിരകളിലാണ് ടെലസ്കോപ്പ് നിർമ്മിക്കുന്നത്. ഇതിനോടകം തന്നെ റേയുടെ നേതൃത്വത്തിൽ ഇതിന്റെ 70 ശതമാനം പണിയും പൂർത്തിയായി. ടെലസ്കോപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ റേ ഐറിഷ് മാധ്യമവുമായി പങ്കുവച്ചിട്ടുണ്ട്. റോമിലെ കൊളോസിയത്തിന്റെ വലിപ്പമാണ് സൂക്ഷ്മ ദർശിനിയ്ക്കെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അതിനെക്കാൾ ഉയരമുണ്ട്. വീതി സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

