ഡബ്ലിൻ: ഫിയന്ന ഫെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ വിവാദത്തിൽ. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ച് അനുമതിയില്ലാതെ പ്രമോഷൻ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം വിവാദത്തിൽപ്പെട്ടത്. ഐറിഷ് വ്യോമയാന അതോറിറ്റിയുടെ സുരക്ഷാ മേധാവിയായ വ്യക്തി തന്നെ നിയമ ലംഘനം നടത്തിയത് എതിർ സ്ഥാനാർത്ഥികൾ ചർച്ചയാക്കിയിട്ടുണ്ട്.
ഡ്രോണുകൾ പറത്തുന്നതിന് കർശന നിയന്ത്രണമുള്ള മേഖലകളാണ് റെഡ് സോണുകൾ. അതീവ സുരക്ഷ വേണ്ട മേഖലകളിലാണ് പ്രധാനമായും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. അതേസമയം ഡ്രോൺ പൈലറ്റിന്റെ മേൽനോട്ടക്കുറവാണ് റെഡ് സോണിൽ ഡ്രോൺ എത്താൻ കാരണം എന്നാണ് ജിം ഗാവിന്റെ വിശദീകരണം.
Discussion about this post

