ഡബ്ലിൻ: ചൂട് വർദ്ധിക്കുന്ന അയർലന്റിൽ പ്രതിസന്ധിയിലായി ഗാർഡൻ സെന്റർ ഉടമകൾ. കാലാവസ്ഥ പ്രതികൂലമായതോടെ ചെടികളുടെ പരിപാലനത്തിനും അവയുടെ വിതരണത്തിനും വലിയ ബുദ്ധിമുട്ടാണ് ഗാർഡൻ സെന്ററുകൾ നേരിടുന്നത്. മതിയായ വെള്ളം ലഭിക്കാത്തത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
കാലാവസ്ഥയാണ് ഞങ്ങൾക്ക് എല്ലാമെന്ന് ഡൺ ലവോഹയറിലെ വിൻഡ്രിഡ്ജ് ഗാർഡൻ സെന്റർ ഉടമ പോൾ ഹാർവേയ് പറഞ്ഞു. ഇപ്പോൾ ചൂട് വർദ്ധിക്കുകയാണ്. ഹോസ്പൈപ്പിന്റെ ആവശ്യം ഇപ്പോൾ ഉണ്ട്. ചെടികൾ വാടാതെ നിർത്തണമെങ്കിൽ ഇത് കൂടിയേ തീരു. എന്നാൽ ഇപ്പോൾ ഹോസ്പൈപ്പ് ഉപയോഗത്തിന് നിരോധനം ആണെന്നും പോൾ കൂട്ടിച്ചേർത്തു.
Discussion about this post

