ഡബ്ലിൻ: അമേരിക്കയുടെ താരിഫ് അയർലൻഡിന്റെ ബജറ്റിൽ പ്രതിഫലിക്കുമെന്ന സൂചന നൽകി ധനമന്ത്രി പാസ്കൽ ഡോണോ. വിഷയം സംബന്ധിച്ച് വിവിധ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ആണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.
പബ്ലിക് എക്സ്പന്റിച്ചർ മന്ത്രിയും വിഷയത്തിൽ വിവിധ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതായും ഉള്ളത് നിലനിർത്തേണ്ടതായും ഉണ്ട്. ഇതായിരുന്നു ചർച്ചയിലെ മുഖ്യവിഷയം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

