ഡബ്ലിൻ: അയർലൻഡിൽ വൻ നഷ്ടം നേരിട്ട് മാർക്ക്സ് ആൻഡ് സ്പെൻസർ (എം & എസ്). 2024 ൽ നികുതിയ്ക്ക് മുൻപുള്ള നഷ്ടം 8 മില്യൺ യൂറോ കടന്നുവെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായി ഉണ്ടായ ചിലവുകളാണ് കമ്പനിയ്ക്ക് തിരിച്ചടി ആയത്.
ഡബ്ലിനിലെ ദ്രോഗെഡ, ക്ലാരിയോൺ ക്വായ് എന്നിവിടങ്ങളിലെ എം&എസ് ഷോറൂമുകൾ ഇക്കാലയളവിൽ അടച്ച് പൂട്ടിയിരുന്നു. ഇതിന് ഉണ്ടായ ചിലവാണ് നികുതിയ്ക്ക് മുൻപുള്ള നഷ്ടം ഇത്രയേറെ വർധിക്കാൻ കാരണം ആയത്. 2024 മാർച്ച് വരെയുള്ള 12 മാസത്തിനിടെ 42.3 മില്യൺ യൂറോയുടെ അധിക ചിലവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇത് നികുതിയ്ക്ക് മുൻപുള്ള നഷ്ടം 8.85 മില്യൺ യൂറോ ആക്കി.
Discussion about this post

