ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ മലയാളി കുടുംബത്തിന് കസ്റ്റംസ് അധികൃതർ വൻ തുക പിഴയിട്ടതായി റിപ്പോർട്ട്. അവധിയ്ക്ക് ശേഷം അയർലൻഡിലേക്ക് മടങ്ങിയെത്തിയ കുടുംബത്തിനാണ് ബുദ്ധിമുട്ട് നേരിട്ടത്. നാട്ടിൽ നിന്നും മടങ്ങുമ്പോൾ ഇറച്ചി, മീൻ ഉത്പന്നങ്ങൾ ഇവർ കയ്യിൽ കരുതിയിരുന്നു. ഇതാണ് വിനയായത്.
ആഫ്രിക്കൻ പന്നിപ്പനി പോലുള്ള രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ഐറിഷ് സർക്കാർ കർശന നിയന്ത്രണങ്ങളാണ് അടുത്തിടെ ഏർപ്പെടുത്തിയത്. ഇത് പ്രകാരം യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള ഇറച്ചി, മീൻ തുടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ മലയാളി കുടുംബത്തിന്റെ പക്കൽ മീൻ അച്ചാറും, ബീഫും ഉണ്ടായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് 1500 യൂറോയാണ് പിഴയായി ചുമത്തിയത്.
Discussion about this post

