ഡബ്ലിൻ: ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള അവധിക്കാലത്ത് കൂടുതൽ യാത്രികരെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ഡബ്ലിൻ വിമാനത്താവളം. ഇക്കുറി ദു:ഖ വെള്ളി മുതൽ ഈസ്റ്റർവരെ നാലര ലക്ഷം യാത്രികർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് ഡിഎഎ പ്രതീക്ഷിക്കുന്നത്. തിരക്കിൽ യാത്രികർക്ക് അസൗകര്യം നേരിടുന്നത് ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
2,20,000 യാത്രികർ ഡബ്ലിൻ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്കും, 2,30,000 പേർ മറ്റിടങ്ങളിൽ നിന്നും ഡബ്ലിൻ വിമാനത്താവളത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെസഹവ്യാഴം മുതൽ വിമാനത്താവളത്തിൽ തിരക്ക് ആരംഭിക്കും. മുൻ വർഷങ്ങളിലും വലിയ തിരക്കായിരുന്നു വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. ഞായറാഴ്ച 57,000 യാത്രികരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുക എന്നാണ് പ്രതീക്ഷിക്കുന്നത്. ദു:ഖവെള്ളി ദിനത്തിൽ 59,000 യാത്രികർ വിമാനത്താവളത്തിൽ എത്തിയേക്കാം.

