കൊച്ചി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു . 10-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് ആരംഭിച്ച് 2026 മാർച്ച് 9-ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രിൽ 9-ന് അവസാനിക്കും.
അതേസമയം ഇനി പ്രത്യേക സപ്ലിമെന്ററി പരീക്ഷകൾ ഉണ്ടാകില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, പത്താം ക്ലാസ് പരീക്ഷ രണ്ടുതവണ നടത്തും. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷ എന്നിവയുൾപ്പെടെ ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് രണ്ടാമത്തെ പരീക്ഷ എഴുതാം. ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് രണ്ടാമത്തെ പരീക്ഷ എഴുതാം. ഉയർന്ന മാർക്ക് ലഭിക്കുന്ന പരീക്ഷായാകും വിജയത്തിനായി കണക്കിലെടുക്കുക. പരീക്ഷാ തീയതികൾ താൽക്കാലികമാണെന്നും മാറ്റത്തിന് സാധ്യതയുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.

