ഇസ്രായേൽ-ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെ, ഇസ്രായേൽ ചാര ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്ത് തങ്ങൾ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ . ഇറാൻ വിക്ഷേപിച്ച മിസൈലുകൾ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി സ്റ്റേറ്റ് നിയന്ത്രിത ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു, ആക്രമണത്തിന് ശേഷം ഗ്ലിലോട്ടിലെ ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ സമുച്ചയത്തിന്റെ ഭാഗമായ അമാൻ ലോജിസ്റ്റിക്സ് കേന്ദ്രം ഇപ്പോഴും കത്തുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇറാൻ മൊസാദ് ആസ്ഥാനത്ത് ഇറാൻ ആക്രമണം നടത്തിയെന്ന അവകാശവാദം ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവിയും ആവർത്തിച്ചു.അതേസമയം, ഇറാനിയൻ മിസൈലുകൾ അടുത്തുള്ള ഒരു ബസ് പാർക്കിംഗ് സ്ഥലത്ത് പതിച്ചതായും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇസ്രായേൽ അധികൃതർ പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മിസൈൽ ആക്രമണം അഞ്ചാം ദിവസവും തുടർന്നു.

