ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന . സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. 26 പഹൽഗാമിനെ വെടിവച്ചുകൊന്ന ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. ഈ തിരച്ചിലിനിടെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.പൂഞ്ചിലെ സുരൻകോട്ട് വനമേഖലയിൽ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടകവസ്തുക്കളിൽ മൂന്നെണ്ണം ടിഫിൻ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീൽ ബക്കറ്റുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
ഇതിനുപുറമെ, രണ്ട് റേഡിയോ സെറ്റുകൾ, ബൈനോക്കുലറുകൾ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.താഴ്വരയിലുടനീളം സുരക്ഷാ സേന വലിയ തോതിലുള്ള ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു. സംശയിക്കപ്പെടുന്ന സ്ഥലങ്ങൾ പരിശോധിക്കുന്നുണ്ട്. ഭീകരരുടെ വീടുകളും തകർത്തു. നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

