കൊച്ചി : മഹാകുംഭമേളയിൽ പങ്കെടുത്ത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ വിശ്വാസവും, സംസ്ക്കാരവും കാത്തു രക്ഷിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ഇത്രയും മികച്ച രീതിയിൽ മഹാകുംഭമേള സംഘടിപ്പിച്ച യോഗി സർക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയിലേയ്ക്ക് ഒഴുകി എത്തിയത് . രാജ്യത്തിന്റെ പുരോഗതിയ്ക്കും, സമാധാനത്തിനും വേണ്ടി താൻ ഗംഗാദേവിയോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം ബോട്ട് യാത്രയും അദ്ദേഹം നടത്തി .
കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ ജെ.പി. നഡ്ഡയും ഇന്നലെ കുടുംബസമേതം പ്രയാഗ്രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു.