ഗാസിയാബാദ് ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഗാസിയാബാദ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും , ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഡിസിപി സിറ്റി ധവാൽ ജയ്സ്വാൾ പറഞ്ഞു. പ്രതികളെ തിരയാൻ പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
സന്ദേശത്തെ തുടർന്ന് രേഖ ഗുപ്തയുടെ സുരക്ഷ ശക്തമാക്കി . ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രേഖ ഗുപ്ത . ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണിവർ. ആദ്യമായി എം.എല്‍.എയായപ്പോള്‍ തന്നെയാണ് 50-കാരിയായ രേഖയെ തേടി മുഖ്യമന്ത്രി സ്ഥാനവുമെത്തുന്നത്.
Discussion about this post

