ധാക്ക : ബംഗ്ലാദേശ് പണം നൽകുന്നത് നിർത്തിയാൽ ഇന്ത്യ പട്ടിണി കിടന്ന് മരിക്കുമെന്ന് ബംഗ്ലാദേശ് വിദ്യാർത്ഥീ നേതാവ് . ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ച ശേഷം രാജ്യത്ത് നിരന്തരം കലാപങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനിടെയാണ് വിദ്യാർത്ഥീ നേതാവിന്റെ പുതിയ പ്രസ്താവന.
ഈ പരാമർശം ഇന്ത്യയിൽ ശക്തമായ വിമർശനത്തിന് ഇടയാക്കി . കലാപത്തിന് പിന്നാലെ തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യത്തിൽ നിന്ന് ഇന്ത്യയെ പോലെയൊരു രാജ്യത്തെ ഭീഷണിപ്പെടുത്തത് ഉചിതമല്ലെന്നാണ് വിദേശ നയതന്ത്ര വിദഗ്ധരും പറയുന്നത്. ഇന്ത്യൻ വിപണികൾ, ഗതാഗത മാർഗ്ഗങ്ങൾ, വൈദ്യുതി വിതരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ ആശ്രയിക്കുന്ന ബംഗ്ലാദേശിന്റെ ഒരു പ്രധാന ആഗോള സമ്പദ്വ്യവസ്ഥയും പ്രധാന വ്യാപാര പങ്കാളിയുമാണ് ഇന്ത്യ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിൽ ഒന്നാണെന്നും അയൽക്കാർക്ക് സഹായ ദാതാവാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ നിരീക്ഷകരും ഈ പരാമർശത്തെ എതിർത്തു . ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ ഇന്ത്യൻ വിപണികൾ, ഗതാഗത മാർഗ്ഗങ്ങൾ, വൈദ്യുതി വിതരണം, മെഡിക്കൽ, വിദ്യാഭ്യാസ, തൊഴിൽ ബന്ധങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കൊറോണ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഒപ്പം നിന്ന് കരുത്ത് നൽകിയത് ഇന്ത്യയാണെന്നും, അറിവില്ലായ്മ അലങ്കാരമാക്കരുതെന്നുമാണ് വിദഗ്ധരുടെ ഉപദേശം.

