ഉത്തർപ്രദേശിലെ ബാഗ്പത്തിലെ തിക്രി പട്ടണത്തിൽ, പിറന്നത് രണ്ട് വായും മൂന്ന് കണ്ണുകളുമുള്ള പശുക്കിടാവ് . ബാഗ്പട്ടിലെ തിക്രി പട്ടണത്തിലെ ദബ്രയിലാണ് ഈ അത്ഭുത പശുവിന്റെ ജനനം . ക്ഷീരകർഷകൻ സാഹിദിന്റെ പശുവാണ് വ്യാഴാഴ്ച രാവിലെ, ഈ പശുക്കിടാവിന് ജന്മം നൽകിയത് .
പശുക്കുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത് . ഇത് പ്രകൃതിയുടെ അത്ഭുതമാണെന്നാണ് സാഹിദ് പറയുന്നത്.ഇത്തരം പശുക്കുട്ടികൾ വളരെ അപൂർവമായി മാത്രമേ അതിജീവിക്കുന്നുള്ളൂ. അതിനാൽ, ഈ പശുക്കുട്ടിയുടെ ആരോഗ്യം നിരീക്ഷിക്കാൻ മൃഗഡോക്ടറെയും ഗ്രാമീണർ വിളിച്ചിട്ടുണ്ട്.
ഭ്രൂണാവസ്ഥയിൽ അധിക കോശങ്ങൾ വികസിക്കുന്നത് മൂലമാണ് ഇത്തരം പശുക്കിടാക്കൾ ജനിക്കുന്നതെന്ന് മൃഗഡോക്ടർമാർപറഞ്ഞു. ഇത് ചിലപ്പോൾ മൃഗങ്ങളിലും മനുഷ്യരിലും കാണപ്പെടുന്നു. അത്തരം കുട്ടികൾ അധികകാലം ജീവിക്കില്ലെന്നും ഡോക്ടർമാർ പറയുന്നു.

