ന്യൂഡൽഹി : ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തു.
മൂന്ന് ഡോക്ടർമാരും അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ളവരാണ്. തീവ്രവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയമുള്ള സർവകലാശാല ജീവനകാർ ഇതിനകം തന്നെ നിരീക്ഷണത്തിലാണ്. ഇവരിൽ രണ്ട് പേർ അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാരാണ്, മൂന്നാമത്തെയാൾ കഴിഞ്ഞ വർഷം സർവകലാശാലയുടെ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി.
ഡോ. മുഹമ്മദ്, ഡോ. മുസ്തകിം എന്നീ രണ്ട് ഡോക്ടർമാരെ ഹരിയാനയിലെ നുഹിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി സംഘത്തിന്റെ സഹായത്തോടെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തു. വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുമായി ഇവർ ബന്ധപ്പെട്ടിരുന്നു.
കസ്റ്റഡിയിലെടുത്ത മറ്റൊരു ഡോക്ടർ ജഹ്നിസാർ ആലത്തിനെ ചോദ്യം ചെയ്യുന്നതിനായി പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 2024-ൽ അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് ആലം എംബിബിഎസ് പൂർത്തിയാക്കി . ദൽഖോളയിലെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആലത്തെ പിടികൂടിയത്.
അറസ്റ്റിനുശേഷം ആലത്തെ ഇസ്ലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് സിലിഗുരിയിലേക്ക് മാറ്റി. അവിടെ നിന്ന് ട്രാൻസിറ്റ് റിമാൻഡിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിലെടുത്തതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അൽ ഫലാഹ് സർവകലാശാലയിലെ ആലത്തിന്റെ എല്ലാ എംബിബിഎസ് ബാച്ച് സഹപാഠികളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്ന് ആലമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
ഡോക്ടർമാരുടെ ഭീകര പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാല നിഷേധിച്ചിട്ടുണ്ടെങ്കിലും, കാമ്പസിൽ ഒരു ഭീകര ശൃംഖല തഴച്ചുവളരുന്നുണ്ടെന്ന് വ്യക്തമാണ്.

