ക്ലെയർ: കൗണ്ടി ക്ലെയറിൽ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു. എന്നിസിലെ ആബി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഈ മാസം എട്ടിനായിരുന്നു നടന്ന് പോകുകയായിരുന്ന 80 കാരനെ കാറിടിച്ചത്. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

