ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 14 കാരനെന്ന് റിപ്പോർട്ട്. മെഡിക്കൽ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം 94 കാരൻ ആയിരുന്നു ഏറ്റവും പ്രായം കൂടിയ വ്യക്തി.
മദ്യപിച്ച് വാഹനമോടിച്ചതിന് 36 പേരെ മൂന്ന് തവണയും, 263 പേരെ രണ്ടുതവണയും, ഏഴ് പേരെ അഞ്ച് മുതൽ 11 വരെ തവണയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കൽ, അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവ വാഹനമോടിക്കുന്നവർക്കിടയിൽ വലിയ പ്രശ്നങ്ങളായി ഇപ്പോഴും തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

