ലിമെറിക്ക്: ലിമെറിക്കിൽ പങ്കാളിയുടെ മകനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം. 32 കാരിയ്ക്കാണ് തടവ്ശിക്ഷ വിധിച്ചിരിക്കുന്നത്. നാല് വയസ്സുള്ള കുട്ടിയെ ആയിരുന്നു 32 കാരി കൊലപ്പെടുത്തിയത്.
മേസൺ ഒ കോണൽ കോൺവേയാണ് കൊല്ലപ്പെട്ടത്. ടെഗൻ മക്ഗീയാണ് പ്രതി. മെഡിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു യുവതിയ്ക്ക് കോടതി ശിക്ഷവിധിച്ചത്. സംഭവത്തിൽ മേസന്റെ പിതാവ് ജോൺ ഒ കോണലിന് ഏഴ് വർഷം ശിക്ഷവിധിച്ചിട്ടുണ്ട്.
Discussion about this post

