വിക്ലോ: കൗണ്ടി വിക്ലോയിലെ ഗ്ലെൻക്രീയിൽ വീണ്ടും കാട്ടുതീ. ഇതേ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി. ഹെലികോപ്റ്റർ ഉൾപ്പെടെയെത്തിയാണ് പ്രദേശത്ത് തീ അണയ്ക്കൽ പ്രവർത്തനം നടത്തുന്നത്.
വിക്ലോയുടെയും ഡബ്ലിനിലെയും അതിർത്തി മേഖലയാണ് ഗ്ലെൻക്രീ. ഇന്നലെ രാവിലെയാണ് ഇവിടെ കാട്ടു തീ വീണ്ടും പടർന്നത്. വിക്ലോ മൗണ്ടൻസ് നാഷണൽ പാർക്കിലെ ജീവനക്കാർ, വിക്ലോ ഫയർ സർവ്വീസിലെ അംഗങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. അതേസമയം തുടർച്ചയായ ഒൻപതാം ദിവസമാണ് തീ പടരുന്നത്.
Discussion about this post

