വെക്സ്ഫോർഡ്: റോസ്ലെയർ യൂറോപോർട്ടിൽ കണ്ടെയ്നറിൽ നിന്നും ആളുകളെ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. 40 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു റോസ്ലെയറിലേക്ക് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്നും ആളുകളെ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പുരുഷന്മാരായിരുന്നു കണ്ടെയ്നറിൽ ഉണ്ടായിരുന്നത്.
അകത്തുണ്ടായിരുന്ന ഒരാൾ അപകടവുമായി ബന്ധപ്പെട്ട സൂചന പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ കപ്പലിൽ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ആറ് പേരെയും കണ്ടെത്തിയത്. അറസ്റ്റിലായ ആളെ വെക്സ്ഫോർഡ് ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

