ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളി സംഘടനയായ ഫോർസയിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്. ഈ മാസം അവസാനം സമരം നടത്തുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയിലെ പുതിയ ശമ്പള കരാർ അംഗീകരിക്കുന്നതിലെ കാലതാമസത്തിനെതിരെയാണ് ജീവനക്കാർ സമരം ചെയ്യുന്നത്.
ഈ മാസം 30 നാണ് സമരം ആരംഭിക്കുക. ആദ്യം വർക്ക് ടു റൂൾ രീതിയിൽ ആയിരിക്കും സമരം ചെയ്യുക. പിന്നീട് സമരം ശക്തമാക്കും. പുതിയ ശമ്പളകരാറുമായി ബന്ധപ്പെട്ട് ജീവനക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഫോർസ നാഷണൽ സെക്രട്ടറി റിച്ചി കാരോട്ടേഴ്സ് പ്രതികരിച്ചു. അതിനാൽ സമരം അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

