ഡബ്ലിൻ: ഡബ്ലിനിലെ എം50 ലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ച കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. 16 വയസ്സുള്ള കുട്ടിയെ ആണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഡബ്ലിൻ ചിൽഡ്രൻസ് കോടതിയിലാണ് കുട്ടിയെ ഹാജരാക്കിയത്. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
രണ്ട് ഗാർഡ വാഹനങ്ങളിലും മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് കൗമാരക്കാരനെ പിടികൂടിയത്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ ഹാജരാക്കിയത്. മോഷണവുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ടൊയോട്ട കാറുമായിട്ടാണ് കുട്ടി മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ സഞ്ചരിച്ചത്. ഫിംഗ്ലാസ് മേഖലയിൽ നിന്നും മോഷ്ടിച്ച വാഹനമായിരുന്നു ഇത്.

