വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിനെ ദുരിതത്തിലാഴ്ത്തി ക്ലോഡിയ കൊടുങ്കാറ്റ്. ശക്തമായ കാറ്റിലും മഴയിലും വലിയ ബുദ്ധിമുട്ടുകളാണ് കൗണ്ടിയിൽ ഉണ്ടായത്. കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ കൗണ്ടിയിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
എന്നിസ്കോർത്തിയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ഔനവാര നദി കരകവിഞ്ഞൊഴുകിയതിനാൽ ഗോറി പ്രദേശം വെള്ളത്തിനടിയിലായി. നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കോർട്ടൗൺ വുഡ്സിലെ പാലവും മുങ്ങി.
ബ്രിഡ്ജ്ടൗൺ ആണ് വെള്ളപ്പൊക്കം രൂക്ഷമായ മറ്റൊരു പ്രദേശം. ജലനിരപ്പ് ഉയർന്നതിനാൽ റോസ്ലെയർ ലൈനിലെ ഐറിഷ് റെയിൽ സർവീസുകളിൽ ചില കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

