അർമാഗ്: കൗണ്ടി അർമാഗിൽ ആയുധശേഖരം കണ്ടെടുത്ത് പോലീസ്. ക്രെയ്ഗാവനിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആയുധശേഖരം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൈൻബങ്ക് മേഖലയിൽ ആയിരുന്നു സംഭവം. ഇവിടെ നിന്നും കണ്ടെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസും വിദഗ്ധ സംഘവും പരിശോധന നടത്തി.
Discussion about this post

